ന്യൂഡല്‍ഹി: ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഐ എം എ. ആധുനിക ചികിത്സാ ശാസ്ത്രത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയാ പരിശീലനം നല്‍കില്ലെന്നും അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജനറല്‍ സര്‍ജറി അടക്കം നിര്‍വഹിക്കാന്‍ സ്‌പെഷ്യലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനമാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പരിശീലനം നേടിയ ശേഷം 34 ഇനം ശസ്ത്രക്രിയകളും ഇതിന് സമാനമായ 19 ചികിത്സയും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
