തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെക്‌നോക്രാറ്റ് ഇ ശ്രീധരന്‍. കേരളത്തിന്റേത് ഏകാധിപത്യ ഭരണമാണെന്നും അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

‘അദ്ദേഹം ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. അതാണ് വലിയൊരു ദോഷം. ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റി പറയണം. സ്വാതന്ത്യം കൊടുക്കാറില്ല. ഏകാധിപത്യഭരണമാണ്.’ എന്നായിരുന്നു ഇ ശ്രീധരന്റെ പരാമര്‍ശം.

കേരളത്തിലേത് അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ജനങ്ങളുടെ ഇടയില്‍ സര്‍ക്കാരിന് മോശം പ്രതിച്ഛായയാണ്. കോടികള്‍ ചെലവിട്ട് പരസ്യം നല്‍കലാണ് ഇപ്പോള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് പത്തില്‍ മൂന്ന് മാര്‍ക്കാണെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു.