THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ആഴക്കടൽ വിവാദം; ഇഎംസിസി നൽകിയ അപേക്ഷ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ട് തവണ

ആഴക്കടൽ വിവാദം; ഇഎംസിസി നൽകിയ അപേക്ഷ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ട് തവണ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസി നൽകിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ. 2019 ഒക്ടോബറിലാണ് ഇഎംസിസിയുടെ അപേക്ഷ ആദ്യമായി ഫിഷറീസ് മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. മന്ത്രി എന്താണ് ഫയലിൽ എഴുതിയെന്ന് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമാണ് ഫയൽ നിക്ഷേപക സംഗമത്തിനയക്കുന്നത്.‌ഇഎംസിസിയുടെ ആഴക്കടൽ മത്സ്യബന്ധത്തെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഫിഷറീസ് വകുപ്പിലെ ഫയൽ നീക്കത്തിൻ്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ന്യൂയോർക്കിൽ വച്ച് മന്ത്രി മേഴ്സികുട്ടിയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് പദ്ധതി സമർപ്പിച്ചതെന്നാണ് ഇഎംസിസി അധികൃതർ പറയുന്നത്. ഇ-ഫയൽ രേഖകള്‍ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിൻറെ അപേക്ഷയിൽ നടപടികള്‍ തുടങ്ങുന്നത്. 2019 ഒക്ടോബർ 19നാണ് ഫിഷറീസ് സെക്രട്ടറിയായിരുന്ന കെ ആർ ജ്യോതിലാൽ മേഴ്സികുട്ടിക്ക് ഫയൽ ആദ്യം കൈമാറുന്നു. അതേമാസം 21ന് മന്ത്രി ഫയൽ സെക്രട്ടറിക്ക് തിരികെ നൽകി. മന്ത്രിക്ക് ഫയൽ കൈമാറുന്നത് മുമ്പ് അതായത് ഒക്ടോബർ മൂന്നിനാണ് കേന്ദ്ര സർക്കാരിന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അമേരിക്കൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കത്തയക്കുന്നത്.

adpost

അടുത്ത മാസം ഒന്നിന് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയൽ കൈമാറുന്നു. 18ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറി ഫയൽ തിരികെ നൽകി. രണ്ടു പ്രാവശ്യം അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എന്താണ് മന്ത്രി ഫയലിൽ എഴുതിയതെന്ന് വ്യക്തമാകല്ല. ഇഎംസിസി തട്ടിപ്പ് കമ്പനിയാണെന്ന് മന്ത്രി ഇപ്പോൾ പറയുന്നത്. കേന്ദ്രത്തിൽ നിന്നും വന്ന മറുപടി പ്രിൻസിപ്പൽ സെക്രട്ടറി മന്ത്രിയെ അറിയിച്ചിരുന്നോ, വിശ്വസ്യതയില്ലാത്ത സ്ഥാപനമെന്ന കേന്ദ്രത്തിൻറെ മറുപടിയിൽ മന്ത്രി എന്ത് അഭിപ്രായം രേഖപ്പെടുത്തി. ഇതെല്ലാം ഇനി പുറത്തുവരേണ്ട വിവരങ്ങള്‍. പക്ഷെ മന്ത്രി ഫയൽ കണ്ടതിന് ശേഷമാണ് വ്യവസായവകുപ്പ് സംഘടിപ്പിച്ച നിക്ഷേപകസംഗമമായ അസന്റിൽ ഇഎംസിസിയുമായി കെഎസ്ഐഡിസി ധാരണ പത്രം ഒപ്പുവയ്ക്കുന്നത്. കഴിഞ്ഞ മാസം ഡിസംബർ രണ്ടുവരെ ഫയൽ ഫിഷറീസ് വകുപ്പിൽ സജീവമായിരുന്നുവെന്ന് ഇ-ഫയലിംഗ് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ പദ്ധഥി അവസനിപ്പിച്ചതായും രേഖകള്‍ പറയുന്നു. 

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com