പാലക്കാട്:തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ .ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണം. അതിനായി പ്രവർത്തിക്കുമെന്നും കമൽ പറഞ്ഞു.

ഒരിക്കൽപ്പോലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒരു ജനപ്രതിനിധി ആകുക എന്നുപറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പരിപാടിയാണ്. കലാകാരനെ സംബന്ധിച്ചിടത്തോളം ജനങ്ങളോട് നീതി പുലർത്താൻ കഴിയില്ലെങ്കിൽ നമ്മുടെ ഇത്രയും കാലത്തെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പാഴായിപ്പോകും – കമൽ പറഞ്ഞു.
