പാലാ :പിണറായി വിജയന് യുഡിഎഫ് സന്തോഷത്തോടെ കൈമാറിയ ജൂനിയർ മാൻഡ്രേക്കാണ് ജോസ് കെ മാണിയെന്ന് മാണി സി. കാപ്പൻ. പാല കേരള കോൺഗ്രസിന്റെ വത്തിക്കാനാണെങ്കിൽ പോപ്പ് വേറെയാണെന്ന് ജോസ് കെ മാണി അറിയണമെന്നും കാപ്പൻ പറഞ്ഞു. പാലായിലെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രിമാരോടും കാപ്പൻ നന്ദി പറഞ്ഞു.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകി മാണി സി. കാപ്പൻ. നൂറു കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ കാപ്പൻ രൂക്ഷ വിമർശനമാണ് ജോസ് കെ മാണിക്കെതിരെ ഉന്നയിച്ചത്.

