THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഇടത് മുന്നണിയിൽ 12 സീറ്റ് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് (എം)

ഇടത് മുന്നണിയിൽ 12 സീറ്റ് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് (എം)

തിരുവനന്തപുരം :മുന്നണിയിൽ 12 സീറ്റ് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) മികച്ച നേട്ടമുണ്ടാക്കി. ഇതെല്ലാം പല ജില്ലകളിലുമായാണ് എന്നതും ശ്രദ്ധേയം. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, ചാലക്കുടി, ഇരിക്കൂര്‍, കുറ്റ്യാടി, റാന്നി എന്നീ സീറ്റുകളും ജോസ് കെ. മാണി ഉറപ്പിച്ചിട്ടുണ്ട്.

പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ കേരള കോൺഗ്രസ് എമ്മിന് വിട്ടുനല്‍കാമെന്ന് സിപിഎം. രണ്ടു സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശേരി സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് ജോസ് വിഭാഗം പിന്നോട്ടുപോകും.

ചങ്ങനാശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയിരുന്നു. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങനാശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments