ന്യൂഡല്‍ഹി: നാവിക സേനയുടെ പോര്‍വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. 11 ദിവസത്തിന് ശേഷമാണ് പൈലറ്റ് കമാന്‍ഡര്‍ നിശാന്ത് സിംഗിന്റെ മൃതദേഹം കണ്ടെടുത്തത്. മിഗ് 29 പോര്‍വിമാനമാണ് നവംബര്‍ 26ന് അറബിക്കടലില്‍ തകര്‍ന്നുവീണത്.

വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിനെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. ഐ എന്‍ എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനം പടിഞ്ഞാറന്‍ തീരത്തിനടുത്ത സമുദ്രത്തിലാണ് തകര്‍ന്നത്. റഷ്യന്‍ നിര്‍മിത ഇരട്ട സീറ്റ് പരിശീലന പോര്‍വിമാനമായിരുന്നു ഇത്. നാവിക സേനയുടെ കൈവശമുള്ള മിഗ് 29കെയുമായി ബന്ധപ്പെട്ട നാലാം അപകടമാണ് ഇത്. എന്‍ജിന്‍ പ്രശ്‌നമടക്കമുള്ള പോരായ്മകള്‍ നേരത്തേ ഓഡിറ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
