THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഇരിക്കൂർ അനുനയ ചർച്ച പൊളിഞ്ഞു;പ്രശ്നങ്ങൾക്ക് പിന്നിൽ കെ സി ജോസഫ്‌ ; ആറാം ഊഴം തകർത്ത...

ഇരിക്കൂർ അനുനയ ചർച്ച പൊളിഞ്ഞു;പ്രശ്നങ്ങൾക്ക് പിന്നിൽ കെ സി ജോസഫ്‌ ; ആറാം ഊഴം തകർത്ത കെ സി വേണുഗോപാലിനോടുള്ള പക

ഇരിക്കൂർ :ഇരിക്കൂർ സ്ഥാനാർഥി വിവാദത്തിൽ നടത്തിയ അനുനയ ചർച്ച പൊളിഞ്ഞു; സജീവ് ജോസഫിനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്താൻ എ ഗ്രൂപ്പ്; സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകാമെന്ന വാഗ്ദാനവും തള്ളി; പ്രശ്നങ്ങൾക്ക് പിന്നിൽ കെ സി ജോസഫെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ : ആറാം ഊഴം തകർത്ത കെ സി വേണുഗോപാലിനോടുള്ള പക . കഴിഞ്ഞ ഇലക്ഷൻ സ്ഥാനാർഥി നിർണ്ണയ സമയത്ത് പ്രാദേശിക വികാരം ഇരിക്കൂറിൽ കെ സി ജോസഫിന് വെല്ലുവിളി ഉയർത്ത്തിയിരുന്നു . അന്നും ഹൈക്കമാൻഡ് സജീവ് ജോസഫിന്റെ പേര് നിര്ദേശിച്ചിരുന്നുവെങ്കിലും എ ഗ്രൂപ്പിന്റെ കടുംപിടുത്തംകൊണ്ട് കെ സി ജോസഫ്‌ വീണ്ടും സ്ഥാനാർത്ഥിയായി . അന്ന് വീണ്ടും ഇരിക്കൂറിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ സി ജോസഫ്‌ പരസ്യമായി പ്രഖാപിച്ചിരുന്നു . ഈ പ്രാവിശ്യം കോട്ടയം ജില്ലയിൽ സീറ്റ് തരപ്പെടുത്തുവാൻ കെ സി ജോസഫ് ശ്രമം നടത്ത്തിയിരുന്നുവെങ്കിലും ഹൈക്കമാൻഡ് ഇടപെടൽകൊണ്ട് ശ്രമം പൊളിഞ്ഞു . അതാണ് കെ സി ജോസഫിനെ പ്രകോപിച്ചത് .

കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെയാണ് കണ്ണൂരിലെ കോൺഗ്രസിൽ പ്രതിസന്ധി തുടങ്ങിയത്. എ വിഭാഗം സ്ഥിരമായി മത്സരിച്ചിരുന്ന ഇരിക്കൂർ സീറ്റിൽ വേണുഗോപാൽ വിഭാഗത്തിലെ സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇതാണ് എ വിഭാഗം പരസ്യ പ്രതിഷേധത്തിലേക്ക് പോകാൻ കാരണമായത്.

ജില്ലയിലെ എ വിഭാഗം നേതാവായ ജോസി സെബാസ്റ്റ്യന് വേണ്ടിയാണ് എ വിഭാഗം പ്രതിഷേധം തുടങ്ങിയതെങ്കിലും അതിൻ്റെ യഥാർത്ഥ ഗുണഭോക്താവ് കെ സി ജോസഫ് ആണ്.

സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. ഇരിക്കൂർ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കെ സുധാകരൻ എംപിയും ആവശ്യപ്പെട്ടു. സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എ ഗ്രൂപ്പ് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. ചർച്ച പരാജയപ്പെട്ടട്ടില്ലെന്നും പ്രവർത്തകരുടെ വികാരം ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ചർച്ചകൾക്ക് ശേഷം എം എം ഹസൻ പറഞ്ഞു. ഇനി ഇരിക്കൂറിലേക്കില്ലെന്നും, സമവായ സ്ഥാനാർത്ഥിയായി താൻ വരുമെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കെ സി ജോസഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments