THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഇ ശ്രീധരന്റെ പരാമര്‍ശങ്ങള്‍ ജല്‍പ്പനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വിദഗ്ധനും ബിജെപി ആയാല്‍...

ഇ ശ്രീധരന്റെ പരാമര്‍ശങ്ങള്‍ ജല്‍പ്പനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും

തിരുവനന്തപുരം :ഇ. ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരന്‍ രാജ്യത്തെ പ്രധാനപ്പെട്ട ടെക്‌നോക്രാറ്റ് ആണ്. എന്‍ജിനിയറിങ് രംഗത്തെ പ്രധാനപ്പെട്ടയാളാണ് അദ്ദേഹം.ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയായി. ഏതു വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കുമെന്ന് പിണറായി. ഇ ശ്രീധരന് പറഞ്ഞതിനു തെരഞ്ഞെടുപ്പിനു ശേഷം മറുപടി നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിധി വന്നതിനുശേഷം ചര്‍ച്ച ചെയ്യാം, ഇപ്പോള്‍ പ്രശ്നങ്ങളില്ല. ഇപ്പോള്‍ ചര്‍ച്ചയാവേണ്ടത് കേരളത്തിലെ വലതുപക്ഷത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി നേതാവ് കെജി മാരാരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താന്‍ എന്ന് എംടി രമേശ് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്ന് പിണറായി പറഞ്ഞു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു താന്‍. പിന്നെ എങ്ങനെ മറ്റൊരാളുടെ ഇലക്ഷന്‍ ഏജന്റ് ആവുമെന്ന് പിണറായി ചോദിച്ചു. എന്തും വിളിച്ചു പറയാം എന്നതാണ് പലരുടെയും ഇപ്പോഴത്തെ നിലയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments