തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ ഡി എഫ്. ‘ഉറപ്പാണ് എൽ ഡി എഫ്’ എന്നാണ് പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ.


എൽ ഡി എഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം.
