ആലുവ :പ്രതീക്ഷിച്ച പോലെ ജീവിതം മുന്നോട്ട് പോകുന്നില്ലെന്നും ശമ്പളം കൊടുക്കാന്‍ പോലും നിര്‍വാഹമില്ലാത്ത സാഹചര്യമാണെന്നും വ്യക്തമാക്കി ട്രാന്‍സ്‌ജെന്റര്‍ സംരംഭക സജ്‌ന ഷാജി. ഇന്ന് പൂര്‍ണമായും കടക്കെണിയിലാണെന്നും ശശീരം വിറ്റു ജീവിക്കേണ്ട അവസ്ഥയാണെന്നും പരിഹസിക്കരുതെന്നും സജിന ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് പ്രതിസന്ധിയില്‍ ജീവിത മാര്‍ഗത്തിനായി ബിരിയാണി വില്‍പ്പന നടത്തുന്നതിനിടെ സജ്ന ഷാജിക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്നാണ് സജ്‌ന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെ താന്‍ നേിടുന്ന ആക്രമണത്തെ പറ്റി തുറന്ന് പറയുന്നത്. ആക്രമണം നേരിടുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ സജ്നക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 9 ലക്ഷത്തിനടുത്ത് മുതല്‍മുടക്കി തുടങ്ങിയ ഹോട്ടല്‍ നഷ്ടത്തിലാണെന്ന് സജ്‌ന പറയുന്നു.


“ഒന്നും മറച്ചു വെക്കാതെ തുറന്നു എഴുതേണ്ട സമയം അതിക്രമിച്ചു എന്ന് തോന്നിപ്പോകുന്നു. ഇനിയും വൈകിയാല്‍ ഒരുപക്ഷേ. എന്നെത്തന്നെ എനിക്ക് നഷ്ടമായി പോകുമോ എന്നൊരു പേടി യുടെ കുറച്ചു കാര്യങ്ങള്‍ ഒരു മറയുമില്ലാതെ തുറന്നെഴുതുന്നു ഞാന്‍.. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം ഒരു സംരംഭം ഒരു ഹോട്ടല്‍ ഞാന്‍ തുടങ്ങിയിരുന്നു. എല്ലാവരും കരുതിയത് കോടിക്കണക്കിന് പൈസകള്‍ സമ്പാദിച്ചു. സമ്പന്നതയുടെ നടുവില്‍ ആര്‍ഭാട ജീവിതം നയിക്കുകയാണ് എന്നാണ് ചിന്തിച്ചിരുന്നത്.. ഈ സത്യം നിങ്ങള്‍ അറിയാതെ പോകരുത്.. ഹോട്ടല്‍ തുടങ്ങുവാന്‍ ആകെ എനിക് ചിലവായ തുക എട്ടു ലക്ഷത്തി 56,000 രൂപ.. ഇതില്‍ ഞാന്‍ ഒത്തിരി ബഹുമാനിക്കുന്ന ജയസൂര്യ സാര്‍ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു എന്നെ ആ കടപ്പാട് ഈ അവസരത്തില്‍ ഞാന്‍ പിന്നെയും സൂചിപ്പിക്കുന്നു.. സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ഒരു ലോണ്‍ എനിക്ക് ലഭിക്കുമെന്നു കരുതി പല സ്ഥലത്തുനിന്നും ഞാന്‍ പലിശക്ക് പൈസ എടുത്താണ് ഇത്രയും നാള്‍ എന്റെ ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്. ഇന്ന് പൂര്‍ണ്ണമായും കടക്കെണിയിലാണ് ഞാന്‍ കൂടെ വര്‍ക്ക് ചെയ്യുന്ന സ്റ്റാഫുകള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ നിര്‍വാഹമില്ല അതാണ് വാസ്തവം.. ശരിക്കും ജീവിതം വഴി മുട്ടി എന്നു തന്നെ പറയാം.. ഇതെല്ലാം പറഞ്ഞു ആരുടെയും കരുണ പിടിച്ചുപറ്റാന്‍ ഒന്നുമല്ല. എന്റെ യാഥാര്‍ത്ഥ്യം ഞാന്‍ പുറംലോകത്തെ അറിയിച്ചു എന്നു മാത്രം നിങ്ങള്‍ക്ക് പരിഹസിക്കാം. വിമര്‍ശിക്കാം എന്തു വേണമെങ്കിലും പറയാം തകര്‍ച്ചയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന എനിക്ക്. എനിക്ക് ഇതില്‍ കൂടുതല്‍ ദുഃഖം വേറെ എന്തു വേണം.. ഇതെല്ലാം പറഞ്ഞത് എല്ലാവരും ഈ സത്യം മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്.. ആരുടെയും മുന്നില്‍ യാചനയുടെ കൈകൂപ്പാന്‍ അല്ല.. എന്റെ മുന്നില്‍ ഇനി ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ… എന്റെ ശരീരം ഈ രാത്രിയില്‍ ഞാന്‍ എനിക്ക് ജീവിക്കാന്‍ നിര്‍വാഹം ഇല്ലാതെ വില്‍ക്കാന്‍ തയ്യാറാവുകയാണ്. എറണാകുളത്ത് നിങ്ങള്‍ രാത്രിയില്‍ പോകുമ്പോള്‍ എവിടെയെങ്കിലും വഴിയരികില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ .. എന്തുപറ്റി ചേച്ചി എന്ന് ചോദിച്ചത്. എന്റെ അടുത്ത് വരരുത്. എനിക്ക് നിങ്ങളെ ഒന്നും നേരില്‍ കാണാനുള്ള ശക്തിയില്ല.. ഈ രാത്രിയില്‍ എന്റെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാല്‍. അതാണ് എന്റെ മുതല്‍കൂട്ട്. ഇന്ന് രാത്രിയില്‍ എവിടെയെങ്കിലും എന്ന് നിങ്ങള്‍ കണ്ടാല്‍. പരിഹസിക്കരുത് എന്നൊരു അപേക്ഷ മാത്രം ……ഒത്തിരി സ്‌നേഹത്തോടെ “”
നിങ്ങളുടെ സ്വന്തം..
