തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയം കണക്കാക്കി സംസ്ഥാനത്തെ രാഷ്ട്രീയ അവസ്ഥ പരിശോധിച്ചാല്‍ എല്‍.ഡി.എഫിനുണ്ടായത് വന്‍ മുന്നേറ്റമെന്ന് വ്യക്തം. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നിയസഭാ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത് 101 മണ്ഡലത്തിലാണ്. യു.ഡി.എഫ് 38 ണ്ഡലങ്ങളിലും ബി.ജെ.പി ഒരിടത്തുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

കഴിഞ്ഞ തവണ 91 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രകാരം പത്ത് സീറ്റ് കൂടി. യു.ഡി.എഫിന് നേരത്തെയഉണ്ടായിരുന്ന 47ല്‍ ഒമ്പത് സീറ്റ് കുറഞ്ഞു. മുന്നണികള്‍ തമ്മിലുള്ള വോട്ട് വിത്യാസത്തിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. എല്‍.ഡി.എഫിന് 41.55 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 37.14 ശതമാനം വോട്ടാണ് ലഭിച്ചത്. ബി ജെ പിക്ക് 14.54 ശതമാനം വോട്ടാണ് കിട്ടിയത്.

ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും കേന്ദ്ര അന്വേഷണ ഏജന്‍സികളും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇത്രയും വലിയ വിജയം കരസ്ഥമാക്കിയതെന്നത് ശ്രദ്ധേയമാണ്. ഭരണതുടര്‍ച്ചക്ക് വേണ്ടിയുള്ള ഇടത് സര്‍ക്കാറിന്റെ പ്രയാണത്തിന് കൂടുതല്‍ കരുത്തേകുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ അവിസ്മരണീയ വിജയമെന്നത് വ്യക്തം.