തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്റെ സഹോദരന്‍ എം.എം സുല്‍ഫിക്കര്‍ അന്തരിച്ചു. 60 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു സുല്‍ഫിക്കര്‍. തിരുവനന്തപുരം മണക്കാട് ജുമാ അത്ത് പള്ളിയില്‍ മൃതദേഹം കബറടക്കി.

40 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന സുല്‍ഫിക്കര്‍, ഷാര്‍ജയില്‍ ഹീര ഹെറിട്ടേജ് ഓണേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയും, ഷാര്‍ജയിലെ മാലിക് മുഹമ്മദ് പ്രിന്റിംഗ് പ്രസ്സിന്റെയും അല്‍ മിസ്ബാഹ് അഡ്വര്‍ടൈസിംഗിന്റെയും ഉടമയുമാണ്. ഷാര്‍ജയിലെ കോണ്‍ഗ്രസ് സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നിലവില്‍ ഇന്‍കാസ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു ഇദ്ദേഹം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.

ജഗതി കൊച്ചാര്‍ റോഡില്‍ ഹീര ഹെറിട്ടേജ് ’17 എ’യിലായിരുന്നു താമസം. സോഫിയ ആണ് ഭാര്യ. മക്കള്‍: സുഹാന (ബുര്‍ജീല്‍ ആശുപത്രി, അബുദാബി), സുല്‍ത്താന. മരുമകന്‍ അഹമ്മദ് (ദുബായ്) പരേതരായ മാലിക് മുഹമ്മദിന്റെയും ഫാത്തിമ ബീവിയുടെയും മകനാണ്. മറ്റ് സഹോദരങ്ങള്‍: സലാഹുദ്ദീന്‍, ഷറഫുദ്ദീന്‍ (പരേതന്‍), സഫര്‍, ഷാനവാസ്, ഷബീര്‍ (ദുബായ്), സുഹര്‍ബാന്‍, റഷീദ ബാനു (ദുബായ്), മുനീറ, ഷാജില.