ഇടുക്കി : സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണ്. ചര്‍ച്ചയ്ക്ക് ഡിവൈഎഫ്‌ഐയെയാണ് ചുമതലപ്പെടുത്തിയത്. ഒരു വശത്ത് ചര്‍ച്ച നടക്കുമ്പോള്‍ മറുവശത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കം നടത്തുകയാണ്. സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്. ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധുക്കള്‍ക്ക് അനധികൃതമായി ലഭിച്ച ജോലി ആദ്യം രാജിവെയ്ക്കണം. കുറ്റബോധം കൊണ്ടാണ് ഡിവൈഎഫ്ഐ ചർച്ചയ്ക്ക് തുനിഞ്ഞതെന്നും അദ്ദേഹം ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
