മുംബൈ: വിവാദ ട്വീറ്റുകളുമായി വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് നടി കങ്കണ റണോത്തിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. കര്‍ഷകസമരക്കാര്‍ക്കും അവരെ അനുകൂലിക്കുന്നവര്‍ക്കുമെതിരെ ഇവര്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു.

കര്‍ഷക സമരത്തെ അനുകൂലിച്ച് പോപ് താരം റിഹാനയും മറ്റും രംഗത്തുവന്നതിനു പിന്നാലെ കങ്കണ ചെയ്ത രണ്ടു ട്വീറ്റുകളാണ് കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ ട്വിറ്റര്‍ നീക്കിയത്. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ബോളീവുഡ് താരം തപ്‌സി പന്നു എന്നിവര്‍ക്കെതിരെയുളള ട്വീറ്റുകളാണ് നീക്കം ചെയ്തത്.

ഈ ക്രിക്കറ്റര്‍മാര്‍ അലക്കുകാരന്റെ നായയെപ്പോലെയാണ്, അത് വീട്ടിലേതുമല്ല, കടവിലേതുമല്ല… എന്നായിരുന്നു രോഹിത് ശര്‍മയെ അധിക്ഷേപിക്കാന്‍ കങ്കണ ഉപയോഗിച്ച വാക്കുകള്‍. തപ്‌സി പന്നുവിന്റെ മാതാവിനെ അടക്കം അധിക്ഷേപിച്ചുകൊണ്ടായിരുന്നു കങ്കണയുടെ ആക്രമണം. ഇതുകൂടാതെ സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളെന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച റിയാനയെ ‘വിഡ്ഢി’ എന്നും അഭിസംബോധന ചെയ്തു. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.