വാഷിങ്ടണ്‍: അമേരികന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ട് ആദ്യമായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ അമ്മയെ മിസ് ചെയ്യുന്നുവെന്ന് സഹോദരി മായ ഹാരിസിന്റെ ട്വീറ്റ്. ”ശ്ശോ, ഈ പുലരിയില്‍ അമ്മയെ മിസ് ചെയ്യുന്നു…” എന്നാണ് മായ ഹാരിസന്റെ ട്വീറ്റ്. അമ്മയ്‌ക്കൊപ്പമുള്ള തന്റെയും കമലയുടെയും പഴയ ചിത്രവും മായ ചേര്‍ക്കുന്നുണ്ട്.

അമേരികയിലെ അറിയപ്പെടുന്ന കാന്‍സര്‍ ഗവേഷകയായിരുന്നു മായയുടെയും കമലയുടെയും അമ്മ ശ്യാമള. ശ്യാമള ഗോപാലന്‍ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെന്‍സിയില്‍ ആയിരുന്നു. ബ്രിടീഷ് സര്‍വീസില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാലുമക്കളില്‍ ഒരാളായിരുന്നു ശ്യാമള. അമേരികയിലെ ബെര്‍ക്ലി കോളേജില്‍ ഉന്നത പഠനത്തിനിടെയാണ് ജമൈകന്‍ വിദ്യാര്‍ത്ഥി ഡൊണാള്‍ഡ് ഹാരിസുമായി പ്രണയത്തിലാകുന്നതും.

1964ല്‍ ആണ് കമലയുടെ ജനനം, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മായ ഹാരിസ് കൂടി പിറന്നു. എന്നാല്‍, കമലക്ക് ഏഴുവയസ്സുള്ളപ്പോഴേക്കും തന്നെ അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു. വിവാഹമോചനക്കേസ് കഴിഞ്ഞപ്പോഴേക്കും രണ്ടു പെണ്‍കുഞ്ഞുങ്ങളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിച്ചത് ശ്യാമളക്കായിരുന്നു. തുടര്‍ന്ന് ശ്യാമളയാണ് കമലയെയും മായയെയും വളര്‍ത്തിയത്. 1938ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ശ്യാമള ഗോപാലന്‍ 2009ലാണ് മരിച്ചത്.