ന്യൂഡല്‍ഹി: കര്‍ഷകസമരം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികള്‍ പലതവണ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുകള്‍ ഉന്നയിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യനായിഡു വ്യക്തമാക്കി. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭാ നടപടികള്‍ തുടങ്ങിയത്. ചട്ടം 267 പ്രകാരം സഭാനടപടികള്‍ നിര്‍ത്തിവെച്ച് കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം, ബിനോയ് വിശ്വം, കെ സി വേണുഗോപാല്‍ തുടങ്ങിയ അംഗങ്ങള്‍ നല്‍കിയ നോട്ടീസ് രാജ്യസഭ അദ്ധ്യക്ഷന്‍ തള്ളുകയായിരുന്നു.

ചര്‍ച്ചയാവശ്യം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭ വീണ്ടും സമ്മേളിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ലോക്‌സഭയിലും ചര്‍ച്ചയാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ്, എഎം ആരിഫും എന്നീ അംഗങ്ങളും നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ഷക സമരം മാത്രം വിഷയമാക്കി ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം.