THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കേന്ദ്ര ബജറ്റ് 2021;കേരളത്തിനായി വമ്പന്‍ പ്രഖ്യാപനങ്ങൾ

കേന്ദ്ര ബജറ്റ് 2021;കേരളത്തിനായി വമ്പന്‍ പ്രഖ്യാപനങ്ങൾ

ന്യൂഡെല്‍ഹി:പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021-22 ബജറ്റവതരിപ്പിച്ചു . രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്ജറ്റ് .ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിച്ചത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയത്. ഈ പതിറ്റാണ്ടിലെ ആദ്യത്തെ ബഡ്ജറ്റാണിത്.

adpost

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.. മുമ്പ് ഒരിക്കലും നേരിടാത്ത സാഹചര്യത്തിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം. സാമ്ബത്തികരംഗത്തെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.

adpost

ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കി. നേരിട്ട് അക്കൗണ്ടില്‍ പണം എത്തിച്ചു. തൊഴില്‍ ഉറപ്പാക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് യോജന പ്രഖ്യാപിച്ചു. ഇതുവരെ 27.1 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന് രണ്ടു വാക്‌സിനുകള്‍ ലഭ്യമാണ്. രണ്ടു വാക്‌സിന്‍ കൂടി ഉടന്‍ തന്നെ വിതരണത്തിന് എത്തുമെന്നും കൂടുതൽ വാക്സിനുകൾ ഉത്പാദിപ്പിക്കുമെന്നും ധനമന്ത്രി
പറഞ്ഞു.

ആരോഗ്യമേഖലയിൽ 64,180 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചു . ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി.

അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ ്‌നാട്, വെസ്റ്റ് ബംഗാള്‍ തുടങ്ങി സംസ്ഥാനങ്ങളില്‍ വാരിക്കോരിയാണ് കേന്ദ്രം സഹായം വാഗ്ദാനം ചെയ്യുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളത്തിനും ബംഗാളിനും ബജറ്റിൽ പ്രത്യേക ഊന്നൽ നൽ‌കി ധനമന്ത്രി . കേരളത്തിന്റെ ദേശീയ പാതാ വികസനത്തിന് കേന്ദ്രബജറ്റില്‍ 65000 കോടി രൂപയുടെ പദ്ധതി. ഇതുവഴി 1,100 കിലോമീറ്റര്‍ റോഡ് വികസനം നടത്തുമെന്നാണ് പ്രഖ്യാപനം.

മുംബൈ- കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപ അനുവദിക്കും. മധുര- കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

ഇതിന് പുറമേ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തിയതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേരളത്തിന് പുറമേ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അസം, ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.


2021 കേന്ദ്ര പൊതു ബഡ്ജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

  • കോവിഡ് വാക്സിന്‍ പദ്ധതികള്‍ക്കായി 35,000 കോടി രൂപ. പുതിയതായി️ രണ്ട് കോവിഡ് വാക്സിന്‍ കൂടി ഉടന്‍ തന്നെ വിതരണത്തിന് എത്തും.
    ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 64.180 കോടി രൂപയുടെ പ്രത്യേക പദ്ധതി.
  • ആരോഗ്യമേഖലയ്ക്ക് ആകെ 2.23 ലക്ഷം കോടി രൂപ നീക്കി വെച്ചു
  • കേരളത്തിലെ 1,100 കിലോമീറ്റര്‍ ദേശീയ പാതയുടെ വികസനത്തിന് 65,000 കോടി രൂപ
  • പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും.ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല.75 കഴിഞ്ഞവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട.എന്‍ ആര്‍ ഐകള്‍ക്ക് ഒരംഗ കമ്ബനിയുണ്ടാക്കാന്‍ ബഡ്ജറ്റില്‍ അനുമതി.ശുദ്ധജല പദ്ധതികള്‍ക്ക് 2,87, 000 കോടി രൂപയുടെ പദ്ധതി
  • .നഗര ശുചിത്വ പദ്ധതികള്‍ക്കായി 1,41,678 കോടി രൂപ
  • .വായു മലിനീകരണം തടയാന്‍ 42 നഗരങ്ങളില്‍ 2,217 കോടി രൂപയുടെ പദ്ധതി.രാജ്യത്ത് 7 മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. * രാജ്യത്ത്️.മൂലധന ചെലവിനായി 5.54 ലക്ഷം കോടി രൂപ അനുവദിച്ചു.ദേശീയ.ജല്‍ ജീവന്‍ മിഷന് 2.87 ലക്ഷം️ കോടി രൂപ.കൊച്ചി മെട്രോ പദ്ധതി 11.5 കിലോമീറ്റര്‍ നീട്ടാന്‍ 1,957 കോടി രൂപ അനുവദിച്ചു
  • .ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി.സര്‍ക്കാര്‍ ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി രൂപ.ഉജ്ജ്വല ഗ്യാസ് യോജന പദ്ധതിയില്‍ .1കോടി കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും
  • .രാജ്യത്തെ ഊര്‍ജ്ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ അനുവദിച്ചു
  • .പിപിപി മോഡല്‍ രാജ്യത്തെ 7 തുറമുഖത്തിന്റെ വികസനത്തിന് 2, 000 കോടി രൂപ
  • .പൊതുമേഖലാ ബാങ്കുകള്‍ക്ക് 20,000 കോടി രൂപ.ജമ്മുകാശ്മീരില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി.അസമിലേയും ബംഗാളിലേയും തേയില തൊഴിലാളികള്‍ക്ക് ആയിരം കോടി. കേരളത്തെ തഴഞ്ഞതില്‍ എം പിമാരുടെ പ്രതിഷേധം.സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു വര്‍ഷം കൂടി നികുതിയിളവ്ആ.ളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി.എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം.ധനക്കമ്മി ജി ഡി പിയുടെ 9.5 ശതമാനം. 2025ഓടെ 5 ശതമാനത്തില്‍ താഴെയാക്കുക ലക്ഷ്യം.നികുതി സമര്‍പ്പിക്കലുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് പാനല്‍പെ.ന്‍ഷന്‍ വരുമാനം മാത്രമുളള 75 വയസ് കഴിഞ്ഞവര്‍ക്ക് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട.നികുതി സമ്ബ്രദായം കൂടുതല്‍ സുതാര്യമാക്കും.കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യ ഹബ്ബാക്കും.പ്ലാറ്റ്‌ഫോം ജീവനക്കാര്‍ക്ക് ആദ്യമായി സാമൂഹ്യ സുരക്ഷ പദ്ധതി.ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3758 കോടി.കമ്ബനി നിര്‍വചനങ്ങളില്‍ മാറ്റം. രണ്ടുകോടി രൂപവരെ മുതല്‍ മുടക്കുളളവ ഇനി ചെറുകമ്ബനികള്‍ലേ.യില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കും.രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ കൂടി.15,000 സ്‌കൂളുകള്‍ വികസിപ്പിക്കും.ചെറുകിട-ഇടത്തരം വ്യാപാര മേഖലയ്ക്ക് 15,700 കോടി.എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം 2022ല്‍ പൂര്‍ത്തിയാക്കും
  • ഗ്രാമീണ വികസനത്തിന് 40,000 കോടി.മിനിമം താങ്ങുവില നല്‍കി കാര്‍ഷിക സംഭരണം തുടരും.മൂന്ന് വര്‍ഷത്തിനകം 100 പട്ടണങ്ങളില്‍ ഗ്യാസ് പൈപ്പ് ലൈന്‍
    താങ്ങുവിലയ്ക്ക് 1.72 ലക്ഷം കോടി.കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതി.പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയുടെ പദ്ധതി.കര്‍ഷകര്‍ക്ക് 75,060 കോടി രൂപയുടെ പദ്ധതി.എല്‍ ഐ സിയുടെ ഓഹരി അടുത്ത വര്‍ഷം മുതല്‍ വില്‍പ്പനയ്ക്ക്.1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും.കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും.പൊതുമേഖല ബാങ്കുകള്‍ക്ക് 20,000 കോടി.സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് ആയിരം കോടിയുടെ സഹായം.പിപിപി മോഡല്‍ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികള്‍ഉ.ജ്വല യോജന ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി
    ;ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി;ഊര്‍ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി
    ;റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി;ബസ് സര്‍വീസ് നവീകരിക്കാന്‍ 18,000 കോടി;തമിഴ്നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന്
    ;കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റര്‍ നീട്ടും;ബംഗാളില്‍ ദേശീയപാത വികസനത്തിന് 25,000 കോടി;മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം
    ;സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരുപത് വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com