THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കേരളത്തിലെ ഓരോ മലയാളിയും 55,000 രൂപ കടക്കാരന്‍: സംസ്ഥാനത്തിന്റെ പൊതുകടം 1,94,000 കോടി രൂപ

കേരളത്തിലെ ഓരോ മലയാളിയും 55,000 രൂപ കടക്കാരന്‍: സംസ്ഥാനത്തിന്റെ പൊതുകടം 1,94,000 കോടി രൂപ

തിരുവനന്തപുരം ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഓരോ മലയാളിയും 55,000 രൂപ കടക്കാരനാണെന്ന് സര്‍ക്കാര്‍ രേഖകള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടത്തിലുണ്ടായ വര്‍ധന 84,457 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ നിലവിലെ ആകെ പൊതുകടം 1,94,000 കോടി രൂപയിലധികമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ഡിസംബര്‍ വരെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 61,670 കോടി രൂപയാണ്. ശമ്പളമടക്കമുള്ള സര്‍ക്കാരിന്റെ നിത്യചെലവുകള്‍, വികസന പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാത്തിനും ഈ തുക പര്യാപ്തമല്ല. കേന്ദ്രസര്‍ക്കാരില്‍ നിന്നും മറ്റു ഏജന്‍സികളില്‍നിന്നും കടമെടുക്കുകയാണ് പോംവഴി. 

സര്‍ക്കാരിന്റെ ചെലവുകളില്‍ ഏറ്റവും പ്രധാനം ശമ്പളവും പെന്‍ഷനുമാണ്. പ്രതിമാസം 2419 കോടി രൂപ ശമ്പളത്തിനും, 1550 കോടി രൂപ പെന്‍ഷനും ചെലവാക്കുന്നുണ്ട്. ആകെ 3969 കോടി രൂപ. പ്രതിവര്‍ഷം 48,000 കോടിയോളം ആവശ്യമായി വരുന്നു. ബാക്കി തുകയും, കടം വാങ്ങിയ തുകയും കൊണ്ടാണ് ഭരണം മുന്നോട്ടു പോകുന്നത്. 

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2016-17 ല്‍ 16,152 കോടിയും, 2017-18ല്‍ 17,101 കോടിയും, 2018-19ല്‍ 15,250 കോടിയും, 2019-20 ല്‍ 16,406 കോടിയും, 2020-21 ല്‍ 19,548 കോടിയും കടമെടുത്തു. അഞ്ചുവര്‍ഷം കൊണ്ട് 84,457 കോടി രൂപയാണ് കടത്തിലുണ്ടായ വര്‍ധന. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1,50,000 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments