തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ നിലയിലേക്ക് കടക്കുന്നു എന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. അടുത്ത മാസം പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിക്കുകയുണ്ടായി.
ഇതോടൊപ്പം ദിനംപ്രതിയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. എന്നാല്‍, ഒരിക്കല്‍ക്കൂടി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് ഇടത് മുന്നണിയോ?ഗം സ!ര്‍ക്കാരിനോട് നി!ര്‍ദേശിച്ചു.
ഇപ്പോള്‍ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ വളരെ രൂക്ഷമാണെങ്കിലും ഇനിയുള്ള രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗണ്‍ ഏ!ര്‍പ്പെടുത്തുന്ന കാര്യം പരി?ഗണിച്ചാല്‍ മതിയെന്നാണ് മുന്നണി യോഗത്തിന്റെ തീരുമാനം.അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എല്‍ഡിഎഫ് എ. വിജയരാഘവന് അറിയിച്ചു.
കേരളത്തില്‍ ഇന്നലെ 7354 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ദ്ധനവുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലെത്തും.
എന്ത് വിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം പിടിച്ചു കിട്ടാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 22 പേര് മരിക്കുകയും ചെയ്തു.