തിരുവനന്തപുരം :കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് കോറന്റൈൻ ഇളവ് അനുവദിക്കുവാൻ വേൾഡ് മലയാളി കൗൺസിൽ മുഖ്യമന്ത്രിക്ക് ഇന്ന് രാവിലെ നിവേദനം നൽകി.

പ്രവാസികൾ നാട്ടിൽ വരുമ്പോൾ കുറഞ്ഞത് എഴ് ദിവസം കോറൻടൈൻ പോകണമെന്നുള്ള നിബന്ധനയിൽ പ്രതിരോധ കുത്തിവയ്പ് എടുത്തവർക്ക് ഇളവ് നൽകണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോണി കുരുവിള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനു നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചു. അതോടൊപ്പം നാട്ടിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുവാൻ കാത്തിരിക്കുന്ന 50 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് നാട്ടിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിന് മുൻഗണന ലഭിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹത്തോട് അഭ്യർഥിച്ചു. വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസി കൾക്ക് വ്യാപകമായി സൗജന്യ വാക്സിൻ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. കേരളത്തിൽ സർക്കാർ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധന പ്രവർത്തനങ്ങളെയും, ദുരതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ആശ്വാസ നടപടികളെയും വേൾഡ് മലയാളി കൗൺസിൽ അഭിനന്ദിച്ചു.
