THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, October 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കൊച്ചിയില്‍ ഹണി ട്രാപ്: യുവതി പിടിയില്‍

കൊച്ചിയില്‍ ഹണി ട്രാപ്: യുവതി പിടിയില്‍

കൊച്ചി: ഇടപ്പള്ളി സ്വദേശിയായ 19കാരനെ ഹണി ട്രാപില്‍ പെടുത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തെന്ന കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

ലിവിങ് ടുഗെതര്‍ പാര്‍ട്ണറായ ഇരുവരും ചേരാനെല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബേങ്ക് ലിങ്ക് റോഡില്‍ വാടകക്ക് താമസിക്കുകയാണ്. അല്‍ത്താഫിന്റെ സുഹൃത്തിനെയാണ് തട്ടിപ്പിനിരയാക്കിയത്. റിസ്വാന വാട്ട്‌സാപ്പ് വഴി സന്ദേശം അയച്ച് ഇയാളെ തങ്ങളുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് റിസ്വാനയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു

ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത സ്വര്‍ണമാലയും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments