കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ച നടത്തി ആര്‍എസ്എസ്. ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ദേശീയ ജോയിന്‍ സെക്രട്ടറിയുമായ മന്‍മോഹന്‍ വൈദ്യയുമായാണ് കൂടിക്കാഴ്ച.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമടക്കമുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച ചെയ്‌തെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷപ്പുമാര്‍ പറഞ്ഞത്. പള്ളിത്തര്‍ക്കം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്്‌ള ബിഷപ്പും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പ് യാക്കോബ് മാര്‍ ഐറേനിയോസുമാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയത്.

ആര്‍എസ്എസും ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും ആ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ മോഹനന്‍ വൈദ്യയെ കാണാന്‍ പോയതെന്നുമാണ് ബിഷപ്പുമാര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളത്. അത്തരം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായാണ് കൂടിക്കാഴ്ച. ആരാണ് ചര്‍ച്ചയ്ക്ക് മുന്‍ കൈ എടുത്തത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇരുകൂട്ടരും ഒന്നിച്ചെടുത്ത തീരുമാനമെന്നായിരുന്നു മറുപടി.
കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.