കൊച്ചി: സംസ്ഥാനത്തെ കൊവിഡ് രോഗമുക്തരായവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറായെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കാനാണ് പദ്ധതി. കൊവിഡ് മുക്തരായതിന് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.

സംസ്ഥാനക്ക് കൊവിഡ് രോഗമുക്തരായവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. രോഗമുക്തര്‍ ഇത്തരം ക്ലിനിക്കില്‍ എല്ലാ മാസവും എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സകേന്ദ്രം നിശ്ചയിക്കും.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് താലൂക്ക് ആശുപത്രികള്‍, ജില്ല ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് റെഫര്‍ ചെയ്യുന്നതായിരിക്കും. ഇതിനായി വിദഗ്ദ ഡോക്ടര്‍ സംഘത്തെ ആശുപത്രികളില്‍ നിയോഗിക്കും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ആളാണെങ്കില്‍ കൊവിഡ് ആശുപത്രികളില്‍ തന്നെ ചികിത്സ നല്‍കും. ടെലി മെഡിസിന്‍ സംവിധാനം ഉപയോഗിച്ചും രോഗമുക്തര്‍ക്ക് ചികിത്സ നേടാം.