തിരുവനന്തപുരം :കൊവിഡ് വാക്‌സിന്‍ എടുത്തത് നല്ല അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ഇഞ്ചക്ഷന്‍ എടുക്കുമ്പോഴുള്ള നീറ്റല്‍ പോലും ഉണ്ടായിട്ടില്ലെന്നും വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധരായി എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.‘ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ ഇന്നലെ വാക്‌സിനേഷന്‍ എടുത്തതാണ്. അവര്‍ക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വാക്‌സിന്റെ കാര്യത്തില്‍ ആരും ശങ്കിച്ച് നില്‍ക്കേണ്ടതില്ല. എല്ലാവരും സന്നദ്ധരായി മുന്നോട്ട് വരണം.’ എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

വസൂരി ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളെ തടുത്ത് നിര്‍ത്തിയത് വാക്‌സിനേഷന്‍ ആണെന്നും പിണറായി വിജയന്‍ പറഞ്ഞു. വാക്‌സിനേഷനെതിരെ ചിലരെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചരണം നടക്കുന്നുണ്ട്. വാക്‌സിനേതിരെ ആരും അറച്ച് നില്‍ക്കരുത്. അങ്ങനെയുള്ളവര്‍ സമൂഹത്തോട് ക്രൂരതയാണ് ചെയ്യുന്നത്. വാക്‌സിനേഷനോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാമ് മുഖ്യമന്ത്രി കുത്തിവെപ്പ് എടുത്തത്.
