തിരുവനന്തപുരം ബ്യൂറോ

തിരുവനന്തപുരം :തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ യുഡിഎഫ് ചിത്രം വ്യക്തമാകുന്നു . അടുർ പ്രകാശിനെയും ജില്ലാകോൺഗ്രസ് കമ്മിറ്റിയെയും വിശ്വാസത്തിൽ എടുത്തു കൊണ്ടുള്ള ലിസ്റ്റുമായി കോൺഗ്രസ് നേതാക്കൾ മുന്നോട്ട് പോകുന്നതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു

കോന്നിയിൽ അടൂർ പ്രകാശിന് താല്പര്യമുള്ള റോബിൻ പീറ്ററോ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എലിസബത്ത് അബുവോ സ്ഥാനാര്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രമാടം ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസിന്‍റെ കോന്നിയിലെ പ്രമുഖ നേതാവുമായ റോബിന്‍ പീറ്ററിന്‍റെ പേര് ആണ് ഇപ്പോള്‍ മുന്നില്‍ ഉള്ളത് .അടൂർ പ്രകാശിന്റെ വിശ്വസ്തയും ബന്ധുവുമായ മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവ സമുദായത്തിൽപ്പെട്ട എലിസബത്ത് അബുവിനേയും സജീവമായി പരിഗണിക്കുന്നുണ്ട് . എലിസബത്ത് അബുവിനെ സ്ഥാനാർഥി ആക്കുന്നതോടുകൂടി ഈഴവ വനിതാ പരിഗണ ഉറപ്പാക്കാനും അടൂർ പ്രകാശിന്റെ പിന്തുണ ഉറപ്പാക്കാനും കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു . എലിസബത്തിന്റെ പേരിൽ ജില്ലയിലെ എ ഗ്രൂപ്പിനും എതിർപ്പില്ലെന്നാണ് അറിയാൻ കഴിയുന്നത് . ആറൻമുളയിൽ മോഹൻരാജിനെ പരിഗണിക്കുന്നതോടുകൂടി എൻ എസ് എസിന്റെ പിന്തുണയും കോന്നിയിലെ എതിർപ്പും ഇല്ലാതാക്കാൻ കഴിയും .
കോന്നി മണ്ഡലം നന്നായി അറിയാവുന്ന അടൂര്‍ പ്രകാശ് തന്നെ ഇലക്ഷന്‍ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കും എന്നും അറിയുന്നു . കഴിഞ്ഞ തവണകോന്നിയില്‍ മല്‍സരിച്ച് പരാജയപ്പെട്ട പി മോഹന്‍ രാജിന്ആറന്‍മുള സീറ്റ് നല്‍കുന്നതോടുകൂടി മോഹൻ രാജിന്റെ കൂടെ നില്ക്കുന്നവരെയും എ ഗ്രൂപ്പിനെയും കൂടെ നിർത്താൻ കഴിയും
റോബിന്‍ പീറ്ററിന് കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു .അത്തരത്തില്‍ അവസാന നിമിഷം വരെ റോബിന്‍ പീറ്ററും പ്രചരണം നടത്തിയിരുന്നു .അവസാന നീക്കത്തില്‍ പി മോഹന്‍ രാജ് സ്ഥാനാര്‍ഥിയാവുകയും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോഹന്‍ രാജിന് എതിരെ പ്രവര്‍ത്തിക്കുകയും ചെയ്തു .
തിരുവല്ലയിൽ കേരള കോൺഗ്രസിന്റെ സിറ്റ് ഏറ്റെടുത്ത് റാന്നിയുമായി വെച്ചുമാറാനാണ് കോൺഗ്രസിന്റെ തീരുമാനം . തിരുവല്ലയിൽ മാത്യ ടി തോമസിനെ പരാജയപ്പെടുത്താൻ മാർത്തോമ്മാ സഭയിൽനിന്നുമുള്ള സീനിയർ നേതാവ് പി ജെ കുര്യൻ സ്ഥാനാര്ഥിയാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ . പി ജെ കുര്യന് എൻ എസ് എസിന്റെ പൂർണ്ണ പിന്തുണയും ഉണ്ടാകും .
അടൂർ സംവരണ സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണനോ അടൂരിൽ നിന്നും ഉള്ള കോന്നി ജില്ലാ പഞ്ചായത്ത് മെമ്പർ അജോമോനോ സ്ഥാനാർത്ഥിയാകും . പന്തളം സുധാകരന് അടൂർ സീറ്റിന് താല്പര്യമുണ്ടങ്കിലും വിജയ സാധ്യത പരിഗണിക്കുമ്പോൾ അജോ മോനാണ് കൂടുതൽ മുൻ തൂക്കും .
ജില്ലയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്ന പെരുകാരന്‍ കോന്നി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി . അതോടോപ്പും ജില്ലയിലെ എ ഗ്രൂപ്പിന്റെ താൽപ്പര്യവും ഈ പ്രാവിശ്യം കോൺഗ്രസ്സ് നേതൃത്വം കണക്കിലെടുക്കും .ജില്ലയിലെ എല്ലാ സീറ്റുകളും പിടിച്ചെടുക്കാൻ കോൺഗ്രസ് നേത്രുത്വം എടുക്കുന്ന തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് കോൺഗസ് ജില്ലാ കമ്മിറ്റിയും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും അറിയിച്ചതായി അറിയുന്നു