തിരുവനന്തപുരം: സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇന്നു നടത്തിയചര്‍ച്ചയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെ വിമർശിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് എം.എൽ.എ, വി.ഡി സതീശൻ.

ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും, എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നൽകിയത് . എന്നാൽ ഇതിനെ വിമർശിച്ച വി.ഡി സതീശൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ ആവശ്യം പിന്നെന്താണെന്നും മുഖ്യമന്ത്രിക്കും 19 മന്ത്രിമാർക്കും വേറെ എന്താണു ജോലി എന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്:
സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും ചർച്ച നടത്തും !!!
എന്നാൽ പിന്നെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിന്റെ ആവശ്യമില്ലല്ലോ? ഉദ്യോഗസ്ഥർ ഭരിക്കട്ടെ!!
മുഖ്യമന്ത്രിക്കും 19 മന്ത്രിമാർക്കും വേറെ എന്താണു ജോലി ??