THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, May 26, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ജവാന്‍ റമ്മില്‍ പൊടിപടലങ്ങള്‍; മദ്യം നശിപ്പിക്കും

ജവാന്‍ റമ്മില്‍ പൊടിപടലങ്ങള്‍; മദ്യം നശിപ്പിക്കും

ആലപ്പുഴ: ജവാന്‍ റമ്മില്‍ ഇഥൈല്‍ ആല്‍ക്കഹോളിന്റെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈയില്‍ വില്‍പനയ്‌ക്കെത്തിച്ച മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പന മരവിപ്പിച്ചിരുന്നു.ആല്‍ക്കഹോളിന്റെ അളവ് 42.86 ല്‍ നിന്ന് 40 ല്‍ താഴെ അളവിലേക്ക് പോയതോടെയാണ് മുപ്പതിനായിരം ലിറ്റര്‍ മദ്യത്തിന്റെ വില്‍പന മരവിപ്പിച്ചത്.

ജവാന്‍ റമ്മില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ കുറവും പൊടിപടലങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ മരവിപ്പിച്ചത് 1188 ലീറ്റര്‍ റം. 245, 246 ബാച്ചുകളില്‍ ഉള്ള മദ്യമാണ് ജില്ലയില്‍ എത്തിയത്.132 കെയ്‌സുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ വെയര്‍ ഹൗസില്‍ 105 കേസും ചേര്‍ത്തല മുഹമ്മ ബവ്‌റിജസ് ഔട്‌ലറ്റുകളിലായി 27 കെയ്‌സ് മദ്യവും ഉണ്ടായിരുന്നു.

ഒരു കേസില്‍ 9 ലീറ്റര്‍ മദ്യമാണ് ഉള്ളത്. ഇത്തരത്തില്‍ വെയര്‍ ഹൗസില്‍ 945 ലീറ്ററും ബവ്‌റിജസുകളിലായി 243 ലീറ്റര്‍ മദ്യവുമാണ് ഉണ്ടായിരുന്നത്. ജില്ലയില്‍ ഈ മദ്യം വിറ്റഴിച്ചിരുന്നില്ല. മദ്യം എത്തിയപ്പോള്‍ തന്നെ വിവരം അറിഞ്ഞിരുന്നതിനാല്‍ ഇവ മാറ്റി വയ്ക്കുകയായിരുന്നു എന്ന് ജില്ല ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ.കെ.അനില്‍കുമാര്‍ അറിയിച്ചു. ഇത് അതത് സ്ഥലങ്ങളില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ട് ഇവ നശിപ്പിച്ച് കളയുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments