തൊടുപുഴ: പി.ജെ ജോസഫിന്റെ ഇളയ മകനായ ജോ ജോസഫ് എന്ന ജോക്കുട്ടന്‍ ആണ് മരിച്ചത് 34-ാം വയസ്സിലാണ്. ഹൃദയാഘാതമാണ് മരണകാരണം. ഭിന്നശേഷിക്കാരനായിരുന്നു ജോ ജോസഫ്. കുറച്ചുനാളായി ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു.

വീട്ടില്‍ തളര്‍ന്നുവീണ ജോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാതാവ് : ഡോ ശാന്ത ജോസഫ്, സഹോദരങ്ങള്‍, അപു, യമുന, ആന്റണി. കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചതും ഇതേ ദിവസം തന്നെ ആയിരുന്നു. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പി.ജെ ജോസഫിന് വലിയ നഷ്ടങ്ങള്‍ സംഭവിച്ച ദിവസം കൂടിയാണിത്.
