പാലാ: എൽ ഡി .എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം സംഘടിപ്പിച്ചിരിക്കുന്ന “ജനകീയം ” പദയാത്ര നാളെ മുന്നിലവ്, കടനാട് എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തും.രാവിലെ 9 ന് മൂന്നിലവിൽ പി.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12ന് സമാപനയോഗം അഡ്വ.ജോസ് ടോം ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് 3 മണിക്ക് കടനാട് പഞ്ചായത്തിലെ മാനത്തൂരിൽ അഡ്വ.സണ്ണി ഡേവിഡ് പദയാത്ര ഉദ്ഘാടനം ചെയ്യും.

5 മണിക്ക് കൊല്ലപ്പിള്ളിയിൽ സമാപിക്കും.നാളെ (ബുധൻ) രാവിലെ രാമപുരത്തും ഉച്ചകഴിഞ്ഞ് പാലാ നഗരസഭയിലും പദയാത്ര നടക്കും.

മന്ത്രി. എം.എം.മണി ജനകീയം പദയാത്രയിൽ പ്രസംഗിക്കും.
ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ കടനാട് പഞ്ചായത്തിലെ എൽ.ഡി.എഫ് ജനകീയം പദയാത്രയുടെ കൊല്ലപ്പിള്ളിയിൽ നടക്കുന്ന സമാപന യോഗത്തിൽ വിദ്യുത് ശക്തി വകുപ്പു മന്ത്രി എം.എം മണിയും പങ്കെടുക്കും.