തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപിന് കൊവിഡ് സ്ഥിരീകരിച്ചു. തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പ്രവര്‍ത്തകരും കൊവിഡ് പരിശോധന ഉറപ്പാക്കണമെന്ന ജില്ലാ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായെങ്കിലും, ആര്‍ ടി പിസി ആര്‍ ടെസ്റ്റില്‍ പോസറ്റീവാകുകയായിരുന്നു. രോഗത്തെ കുറിച്ച് പ്രതാപന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

പ്രിയപ്പെട്ടവരെ,

കോവിഡ് പോസിറ്റീവായി ഐസൊലേഷനിലാണ്. തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പ്രവര്‍ത്തകരും, പൊതു പ്രവര്‍ത്തകരും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ തെരെഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങാവൂ എന്ന തൃശൂര്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ധേശ പ്രകാരം സ്വമേധയാ ഞാനും കോവിഡ് പരിശോധനക്ക് വിധേയനായിരുന്നു.
എല്ലാവരും ജാഗ്രതയോടെ ഇരിക്കുന്ന കാലത്ത് ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന ഒരു തെരെഞ്ഞെടുപ്പ് പ്രചരണ വേളയില്‍ സൂക്ഷ്മത പാലിക്കേണ്ടത് ഒരു പൊതു പ്രവര്‍ത്തകന്റെ, പ്രത്യകിച്ച് ജനപ്രതിനിധിയുടെ മാതൃകാ പ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് കോവിഡ് ടെസ്റ്റിന് വിധേയനായത്. ആന്ററിജന്‍ ടെസ്റ്റിനും, ആര്‍ ടി പിസി ആര്‍ ടെസ്റ്റിനും വിധേയനായിരുന്നു. അതില്‍ ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായെങ്കിലും, ആര്‍ ടി പിസി ആര്‍ പോസ്റ്റീവായി.
യാതൊരു രോഗലക്ഷണവുമില്ലാതിരുന്നിട്ടും കോവിഡ് പോസിറ്റീവായത് നാമെല്ലാവരും അത്യധികം ജാഗ്രതയോടെ മനസ്സിലാക്കേണ്ട ഒരു കാര്യമാണെന്ന് കരുതുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഞാന്‍ എന്റെ തളിക്കുളത്തുള്ള സ്വവസതിയില്‍ ഐസൊലേഷനില്‍ ഇരിക്കുകയാണ്. എന്നോട് നേരിട്ട് സമ്പര്‍കത്തിലേര്‍പെട്ടിട്ടുള്ള മുഴുവന്‍ സഹപ്രവര്‍ത്തകരും കോവിഡ് ടെസ്റ്റിന് വിധേയരാവണം എന്നഭ്യര്‍ത്ഥിക്കുകയാണ്.
എല്ലാവര്‍ക്കും നെഗറ്റീവാക്കട്ടെ എന്നും, പൊതുപ്രവര്‍ത്തന മേഘലയില്‍ സജീവമാകാനാവട്ടെ എന്നും ആശംസിക്കുകയാണ്. എനിക്കൊപ്പം എന്റെ ഭാര്യ രമ, മകന്‍ ആശിഖ്, െ്രെഡവര്‍ മനാഫ് എന്നിവര്‍ നാളെ തന്നെ കോവിഡ് ടെസ്റ്റിനു വിധേയമാകുന്നുണ്ട്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. എല്ലാവര്‍ക്കും ആയുരാരോഗ്യമുണ്ടാവട്ടെ എന്നാശംസിക്കുന്നു. ആരോഗ്യവക്കുപ്പിന്റെ നിര്‍ദ്ധേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള എന്റെ ചികിത്സയില്‍ പെട്ടന്ന് രോഗമുക്തിയുണ്ടാവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം,
ടി.എന്‍ പ്രതാപന്‍