THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news തരുണ്‍ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം

തരുണ്‍ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരം ആയിരിക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് അദ്ദേഹം അബോധാവസ്ഥയിലായതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്യുകയുണ്ടായി.

കോവിഡ് മുക്തനായെങ്കിലും കോവിഡാനനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നവംബര്‍ രണ്ടിന് തരുണ്‍ ഗൊഗോയിയെ വീണ്ടും ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അന്ന് മുതല്‍ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. തരുണ്‍ ഗൊഗോയ് പൂര്‍ണമായും അബോധാവസ്ഥയിലാണെന്നും ഒന്നിലധികം അവയവങ്ങള്‍ക്ക് തകരാറുണ്ടെന്നും മന്ത്രി മന്ത ബിശ്വ ശര്‍മ്മ പറയുകയുണ്ടായി. അടുത്ത 4872 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.

മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിക്ക് ഓഗസ്റ്റ് 25 നാണ് കോവിഡ് ബാധിച്ചത്. പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബര്‍ 25ന് ഡിസ്ചാര്‍ജ് ചെയ്തു. കോവിഡാനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് നവംബര്‍ 2ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments