വടകര :നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. അന്തിമ തീരുമാനം എടുക്കേണ്ടത് ആര്‍എംപി നേതൃത്വമാണ്. വടകരയിൽ ആര്‍എംപിക്ക് സ്ഥാനാർഥിയുണ്ടാകും.പിണറായി വിജയന്‍റെ തുടര്‍ഭരണം അവസാനിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായി ലക്ഷ്യംവെയ്ക്കുന്നത്. ആര്‍എംപി സ്ഥാനാര്‍ഥികള്‍ ആരെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല. സാധ്യതയുള്ള മണ്ഡലങ്ങളില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ഥികളുണ്ടാകുമെന്നും കെ കെ രമ പ്രതികരിച്ചു.

