ന്യൂസ് ബ്യൂറോ ,തിരുവനന്തപുരം
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിൽ സരിത എസ് നായർക്കുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖ. പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നത്. ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത പറയുന്നു.. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് നിയമനത്തിന് സഹായിക്കുന്നതെന്ന് കൂടി സരിത സമ്മതിക്കുന്നുണ്ട്. തൊഴിൽ തട്ടിപ്പിൽ സരിതയ്ക്കെതിരായ കേസിൽ പൊലീസ് ഒളിച്ചുകളിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തുവരുന്നത്.

പിൻ വാതിൽ നിയമനങ്ങള്‍ വിവാദമായിരിക്കെയാണ് ഇടനിലക്കാരിയായ പ്രവർത്തിച്ച സരിതയുടെ വെളിപ്പെടുത്തൽ. സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോൺസംഭാഷണത്തിലാണ് നിയമനത്തിലെ കള്ളക്കളി സമ്മതിക്കുന്നത്.


ബെവ്ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാർ മുഖേന സോളാർ കേസിലെ പ്രതി സരിത നായർ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. സരിതക്കും ഇടനിലക്കാരനായ രതീഷ്, ഷൈജു പാലോട് എന്നിവർക്കെതിരെയും കേസെടുത്തിട്ടും ഇതേ വരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പണം നൽകിയവർക്ക് സ്ഥാപനങ്ങളുടെ പേരിൽ ജോലിക്കു കയറാനുള്ള ഉത്തരവും പ്രതികള്‍ നൽകിയിരുന്നു. ബെവ്ക്കോയിലെ ഒരു ഉദ്യോഗസ്ഥക്കും ഇടപാടിൽ ബന്ധമുണ്ടെന്ന പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.