THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് കെട്ടിച്ചമച്ച കേസെന്ന്‌

ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് കെട്ടിച്ചമച്ച കേസെന്ന്‌

കാസര്‍ഗോഡ്: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കേരള കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊടതി ചൊവ്വാഴ്ച വിധി പറയും. ഹോ?സ്ദു?ര്‍?ഗ് ഒ?ന്നാം ക്ലാ?സ് മ?ജി?സ്?ട്രേ?റ്റ് കോ?ട?തി?യാ?ണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. പ്രദീപ് കുമാര്‍ എന്ന പ്രദീപ് കോട്ടത്തലയുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസിനിച്ചിരുന്നു. ശക്തമായ വാദ പ്രതിവാദങ്ങളആണ് പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നടന്നത്.

adpost

ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ പ്രദീപ് കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. നാല് ദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും സിംകാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തിയെന്ന കാര്യം മാത്രമാണ് പ്രദീപ് പൊലിസിനോട് പറഞ്ഞത്. കാസര്‍ഗോഡ് എത്തിയത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനും ജ്വല്ലറിയില്‍ എത്തിയത് വാച്ച് വാങ്ങാനുമാണെന്ന മൊഴിയില്‍ പ്രതി ഉറച്ച് നില്‍ക്കുകയും ചെയ്തു.

adpost

പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരം അനുസരിച്ച് കൊല്ലത്തും പത്തനാപുരത്തും എത്തി തെളിവുകള്‍ ശേഖരിക്കാം എന്നായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ നിലവില്‍ കൊല്ലത്തേക്കും പോവേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബേക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ജനുവരി 24ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ശേഷം പ്രദീപ് എങ്ങോട്ട് പോയെന്നും ജനുവരിന് 20ന് മുന്‍പ് നടന്ന ഗൂഡാലോചന യോഗത്തെ കുറിച്ചുമായിരുന്നു പൊലീസിന് അറിയേണ്ടിരുന്നത്. എന്നാല്‍ ഇതേ കുറിച്ചുള്ള വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പ്രദീപ് കുമാറിനെ ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയിലെ പൊലീസിന്റെ ആവശ്യം.

ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും റിമാന്‍ഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. 7 വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളില്‍ ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

എന്നാല്‍ പ്രദീപ് കുമാറിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും പ്രദീപ് കുമാര്‍ അന്വേഷണത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. പ്രദീപ് കുമാര്‍ കാസര്‍കോട്ടെത്തി മാപ്പുസാക്ഷിയുടെ ബന്ധുവിന കണ്ടത് കള്ളപ്പേര് പറഞ്ഞാണെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ്കുമാറിനെതിരായ കേസ്. കജനുവരി 24 ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് കേസീല്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിപിന്‍ ലാല്‍ വഴങ്ങാതായതോടെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന നടന്‍ ദീലീപിനെ കാണാന്‍ രണ്ട് തവണ ആലുവ സബ് ജയിലിലേക്ക് പോയിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു തവണ ഗണേഷ് കുമാര്‍ എംഎല്‍എമാര്‍ക്ക് ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലില്‍ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.

ദിലീപിന്റെ െ്രെഡവറായിരുന്ന സുനില്‍ രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ കൊടുത്ത മൊഴിയിലുണ്ട്. നടന്‍ ദിലീപുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്ന നിലപാടായിരുന്നു പ്രദീപ് കുമാര്‍ ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ഗണേഷ് കുമാറിനൊപ്പം പോയി കണ്ടിട്ടുണ്ടെന്ന് പ്രദീപ് കുമാര്‍ സമ്മതിക്കുകയായിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് രംഗത്തെത്തി. കേസിന്റെ തുടക്കം മുതല്‍ ഇത് അട്ടിമറിക്കാന്‍ ഒരു എംഎല്‍എ ശ്രമം നടത്തിയിരുന്നു. ദിലീപിന്റെയും എംഎല്‍എയുടെയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ എന്നിവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ വിവരങ്ങല്‍ പുറത്തുവരുമെന്ന് അഭിഭാഷക സംഘടനയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.

കേസില്‍ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. വിദേശത്ത് വെച്ചാണ് കാര്യങ്ങളെല്ലാം നടന്നത് ദുബായില്‍ വെച്ചായിരുന്നു എല്ലാവരും ഒത്തുകൂടി ഗൂഢാലോചന നടത്തിയത്. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപും ഇതില്‍ നേരിട്ട് പങ്കെടുത്തിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളിലെ ഉന്നതരും ഇതില്‍ പങ്കാളിയായി. പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളും ഈ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷക സംഘടന പറയുന്നു.

കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് കേസില്‍ നടന്നത്. പ്രധാന ദിലീപിന് മാത്രം ജാമ്യം അനുവദിക്കപ്പെട്ടത് എന്ത് കൊണ്ടാണ്. അതുമാത്രമല്ല ദിലീപിനെ തുടര്‍ച്ചയായി വിദേശത്ത് പോകാനും കോടതി അനുവദിച്ചതും നിയമവൃത്തങ്ങളില്‍ മുമ്പ് ഉണ്ടാവാത്ത കാര്യമാണ്. കേസിലെ നിര്‍ണായകമായ ഗൂഢാലോചനയ്ക്ക് ഇത് ദിലീപിനെ സഹായിച്ചെന്ന് വേണം വിലയിരുത്താനെന്നും സംഘടനയുടെ പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം, പത്രക്കുറിപ്പ് സംഘടന മാധ്യമങ്ങള്‍ക്ക് കൈമാറിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com