കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ ഇന്ന് വിധിയുണ്ടായേക്കും. ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷനാണ്. ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.
