
കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം 2 സിനിമ മികച്ച പ്രതികരണം നേടുന്നതിനിടെ, സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷം പങ്കുവച്ച് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലെ പ്രധാന കഥാപാത്രമായ ജോര്‍ജ്കുട്ടിയെ അവതരിപ്പിച്ച മോഹന്‍ലാല്‍ നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്‍റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം എന്ന് പോസ്റ്റില്‍ പറയുന്നു.


അത്യധികമായ സന്തോഷമാണ് ദൃശ്യത്തിന് ലഭിക്കുന്ന വലിയ പ്രതികരണം ഉണ്ടാക്കുന്നത്. ചിത്രം കണ്ടവര്‍ പലരും സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും അഭിനന്ദനം അറിയിക്കുന്നുണ്ട്. നല്ല ചിത്രങ്ങളിലെ എന്നും ലോകത്തുള്ള സിനിമ സ്നേഹികള്‍ എന്നും അഭിനന്ദിക്കാനും, പിന്തുണയ്ക്കാനും ഉണ്ടാകും എന്ന യാഥാര്‍ത്ഥ്യമാണ് ദൃശ്യം 2വിന്‍റെ വിജയത്തിലൂടെ അരക്കിട്ട് ഉറപ്പിക്കുന്നത്.

കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ സിനിമയെ സ്നേഹിക്കുന്ന സമൂഹത്തിന്‍റെ സ്നേഹവും പിന്തുണയും ഞങ്ങളെ പ്രേരിപ്പിക്കും. സ്നേഹം വാരിവിതറുന്ന എല്ലാവര്‍ക്കും നന്ദി, ടീം ദൃശ്യത്തിലെ എല്ലാവരുക്കും പ്രത്യേകിച്ച്. മുഴുവന്‍ ടീമിനും എന്‍റെ നന്ദിയും അഭിനന്ദനങ്ങളും. ആമസോണ്‍ പ്രൈമിനും, അതുവഴി സിനിമകണ്ട ലോകത്തുള്ള എല്ലാവര്‍ക്കും നന്ദി. – മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദൃശ്യം സിനിമയുടെ വലിയ വിജയത്തിന്‍റെ ചുവട് പിടിച്ചാണ് ദൃശ്യം 2 റിലീസിനെത്തിയത്. എങ്ങും നിന്നും പടത്തിന് വലിയ രീതിയിലുള്ള അഭിപ്രായമാണ് വരുന്നത്. പഴുതില്ലാത്ത തിരക്കഥയും സൂക്ഷമാഭിനയവുമാണ് ചിത്രത്തിന്‍റെ പ്രത്യേകത ആയി ഏവരും ചൂണ്ടികാണിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ വളരെ സന്തോഷത്തിലാണ്. ആന്‍റണി പെരുമ്പാവൂരിന്‍റെ വാക്കുകള്‍.
ദൃശ്യം സിനിമ മലയാള സിനിമയുടെ ചലനം വേറൊരു തലത്തിലേക്ക് മാറ്റിയ ചിത്രമാണ്. അതിന് ശേഷം മലയാള സിനിമകളില്‍ ഒരുപാട് വിജയ സിനിമകള്‍ സംഭവിച്ചിട്ടുണ്ട്. ദൃശ്യത്തിനൊരു രണ്ടാം ഭാഗം വരുമ്പോള്‍ വളരെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും വേണം. രണ്ടാം ഭാഗങ്ങളുടെ വിജയം എന്നത് വളരെ അപൂര്‍വ്വമാണ്. അതിനാല്‍ തന്നെ സമയമെടുത്താണ് ജീത്തു ജോസഫ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആ സിനിമ കോവിഡ് പ്രതിസന്ധികള്‍ മറികടക്കണം എന്ന നിലയില്‍ തീര്‍ത്തതാണ്. ലോകത്ത് എല്ലാവര്‍ക്കും ഇപ്പോള്‍ ഒരേ സഭയം സിനിമ കാണുവാന്‍ സാധിച്ചു. ലാല്‍ സാറുമായും ജീത്തു ജോസഫുമായും സംസാരിച്ചു അവരും സന്തോഷത്തിലാണ്.
ദൃശ്യത്തിന് ഒരു തുടര്‍ച്ച കൂടി ജീത്തു ജോസഫിന്‍റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്‍റെ സംസാരത്തില്‍ നിന്നും മനസ്സിലായതാണ്. ലാല്‍ സാറും ജീത്തുവുമായി അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സംഭവിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ദൃശ്യം 2ന് റീമേക്കുക്കള്‍ ഉണ്ടാകും. തീയ്യറ്ററില്‍ റിലീസ് ആവാത്തതിന് നിരാശയുണ്ട്. നിലനില്‍പ്പിന്‍റെ ഭാഗമായാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചത്. തീയ്യറ്റര്‍ റിലീസ് തന്നെയാണ് എന്‍റെ ആഗ്രഹം.

