കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ആക്രമിക്കപ്പെട്ട നടി വിചാരണ കോടതിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പക്ഷാപാതമായി പെരുമാറുകയാണെന്ന് കാണിച്ചായിരുന്നു നടി കോടതിയിലെത്തിയത്. നടിയുടെ വാദം സര്‍ക്കാര്‍ കൂടി പിന്തുണച്ചതോടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അതിനിടെ കേസില്‍ കൂറുമാറിയ താരങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ദേവന്‍.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി മൊഴിമാറ്റാന്‍ സാക്ഷികള്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടെന്ന് തുടക്കം മുതല്‍ തന്നെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. തന്റെ ആദ്യഭാര്യയും കേസിലെ നിര്‍ണായക സാക്ഷിയുമായ മഞ്ജു വാര്യരെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ നടന്‍ ശ്രമിച്ചതായി മഞ്ജു തന്നെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

മൊഴിമാറ്റാന്‍ ഭീഷണിയുണ്ടെന്ന് കാണിച്ച് കേസിലെ മാപ്പുസാക്ഷി ബേക്കല്‍ സ്വദേശിയായ വിപിന്‍ ലാല്‍ ഇക്കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടിരുന്നു. പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് വിപിന്‍ പറഞ്ഞത്.
ഇതുവരെ സിനിമാ മേഖലയില്‍ നിന്ന് നാല് പേര്‍ കേസല്‍ കൂറുമാറിയിട്ടുണ്ട്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നീ താരങ്ങളാണ് കൂറുമാറിയത്. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദീലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയില്‍ നിന്നായിരുന്നു ബിന്ദു വാര്യര്‍ പിന്‍തരിഞ്ഞത്.
ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്നായിരുന്നു ഇടവേള ബാബു നല്‍കിയ ആദ്യ മൊഴി. ഇതാണ് വിചാരണയ്ക്കിടെ നടന്‍ തിരുത്തിയത്. നടിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ദിലീപ് കാരണമായോ എന്നതില്‍ രേഖാമൂലമായ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും അതാണ് കോടതിയില്‍ പറഞ്ഞതെന്നും ഇടവേള ബാബു ഒരിക്കല്‍ വിശദീകരിച്ചിുന്നു.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുളള വ്യക്തിവൈരാഗ്യം തെളിയിക്കുന്നതിന് സഹായിക്കുന്ന സാക്ഷികളായിരുന്നു സിദ്ധിഖും ഭാമയും. കൊച്ചിയില്‍ വെച്ച് താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നി അവര്‍ നേരത്തേ മൊഴിനല്‍കിയിരുന്നു. എന്നാല്‍ സാക്ഷി വിസ്താരത്തിനിടെ ഇരുവരും ഇത് തിരുത്തുകയായിരുന്നു.
അതേസമയം മൊഴിമാറ്റിയ താരങ്ങളുടെ നടപടി തീര്‍ത്തും തെറ്റായിരുന്നുവെന്ന് നടന്‍ ദേവന്‍ പറഞ്ഞു. അവര്‍ അവരുടെ മനസാക്ഷയോട് ചോദിക്കട്ടെ. ഇക്കാര്യത്തില്‍ താനല്ല അഭിപ്രായം പറയേണ്ടത്. കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാട് ശരിയല്ലെന്നും നടന്‍ വ്യക്തമാക്കി. തന്റെ പാര്‍ട്ടിയായ ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ’ നയങ്ങള്‍ വിശദീകരിക്കാന്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ദേവന്‍.
അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും നടന്‍ പറഞഅഞു. നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌കൊച്ചിയില്‍ നടന്ന വാര്‍ഷികപൊതുയോഗത്തില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിച്ച് നടന്‍ ദേവന്‍ പ്രതികരിച്ചത് അന്ന് വാര്‍ത്തയായിരുന്നു.