THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, June 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നഷ്ടപരിഹാരം: ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ കുടുങ്ങും

നഷ്ടപരിഹാരം: ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ കുടുങ്ങും

തിരുവനന്തപുരം: ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഫഌറ്റ് നിര്‍മ്മാതാവിന്റെ ആസ്തി ജപ്തി ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. റിയല്‍ എസ്‌റ്റേറ്റ് അതോരിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി. റവന്യൂ റിക്കവറി ആക്ടിലെ വ്യവസ്ഥകള്‍ അതോരിറ്റിയ്ക്കും ബാധകമാക്കിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.

adpost

ഫഌറ്റുകളും വില്ലകളും നിശ്ചിത കാലയളവിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. ഇത്തരം 20 കേസുകളില്‍ ജപ്തി ചെയ്യാന്‍ ഉത്തരവിറക്കി കഴിഞ്ഞതായി റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോരിറ്റി ചെയര്‍മാന്‍ പി. എച്ച് കുര്യന്‍ പറഞ്ഞു. അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.

adpost

രജിസ്റ്റര്‍ ചെയ്യാത്ത നിര്‍മ്മാതാക്കള്‍ക്ക് എതിതെ പ്രൊജക്ടിറ്റിന്റെ 10 ശതമാനം വരെ പിഴ ചുമത്തും. രജിസ്റ്റര്‍ ചെയ്യാത്ത ഏജന്റുമാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇതുവരെ 600 പ്രോജക്ടുകളാണ് അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ 400 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. തദ്ദേശ ഭരണ സ്ഥാപനങ്ങളോട് വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെടുമെന്നും അതോരിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com