തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രചാരണ ലോഗോ പ്രകാശനം ചെയ്തു. നാട് നന്നാകാന്‍ യുഡിഎഫ് എന്നാണ് പ്രചാരണ വാചകം. കെപിസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎപ് കണ്‍വീനര്‍ എം.എം. ഹസന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.


‘നാടു നന്നാകാന്‍ യുഡിഎഫ്’
എന്നാണ് ഈ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രചരണ വാചകം.
ഞങ്ങള്‍ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘ വാക്കു
നല്‍കുന്നു യുഡിഎഫ് ‘
എന്ന വാചകം കൂടിയുണ്ട്.
‘സംശുദ്ധം സദ് ഭരണം’
എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഐശ്യര്യകേരളത്തിനായി വോട്ട്
ചെയ്യാം യു.ഡി എഫിനു എന്നാണു ഞങ്ങളുടെ അഭ്യര്‍ത്ഥന
എന്താണ് ഇവ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു


കേരളത്തിന് ഒരു മാറ്റം വേണമെ ന്ന് എല്ലാ ജനങ്ങളും
ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന ത്തിന്റെ
എല്ലാ മേ ഖലകളും നിശ്ച ല മാണ്. അത് കൊണ്ട് നാട് ന ന്നാകാന്‍
ഐശ്വര്യേ സമ്പൂര്‍ണ്ണമായ കേരളം കെട്ടിപ്പെടുക്കാന്‍ യുഡി
എഫിന് അധികാരത്തിലെത്തിക്കുക എന്നതാണ് ഈ
തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രചരണ വാചകം.
നാട് നന്നാകാനും ഐശ്വര്യസമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് തെരഞ്ഞെടുപ്പിലെ പ്രചരാണവാചകമെന്നും യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്ന പേരില്‍ പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക ഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ
അഴിമ തികള്‍, സ്വജനപക്ഷപാതം, അനധികൃത നിയ മനങ്ങള്‍,
സര്‍ക്കാരിന്റെ കെടുകാര്യസ്ഥ ത, മുഖ്യമ ന്ത്രിയുടെ ഓഫീസിനെ
ചുറ്റിപ്പറ്റ ഉ യര്‍ന്ന ക ള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍
ഇവയെല്ലം ജനങ്ങള്‍ക്ക് മുന്നില്‍ യു ഡിഎഫ് പ്രചരണ
വിഷയമാക്കും.

സര്‍ക്കാരിന്റെ അവസാനത്തെ ആറ് മാസക്കാലം പി ആര്‍
ഡിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ തെറ്റായ
പ്രചരണങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുക എന്നതും
യു ഡി എഫ് ലക്ഷ്യം വയ്കുന്നു. ഉ ദാഹരണത്തിന് കേരള ത്തില്‍
ഏറ്റവും കൂടുതല്‍ വീട് വ ച്ച ്‌കൊടുത്തത് ഈ സര്‍ക്കാരാണെന്ന
കളവ് ഈ ദിവസങ്ങളിലെല്ലാം പ്രചരിപ്പിക്കുകയായിരുന്നു.
എല്‍ ഡി എഫ് കഷ്ട്ിച്ച രണ്ടര ല ക്ഷം വീടുകള്‍ വ ച്ച് കൊടുത്തു
എന്ന അവകാശപ്പെടുമ്പോള്‍ യു ഡി എഫ് സര്‍ക്കാരിന്റെ
കാല ത്ത് നാല് ല ക്ഷം പേര്‍ക്കാണ് വീ ടുകള്‍ നല്‍കിയ ത്. ഈ
സത്യം മറച്ച് വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രചരണം
നടത്തുന്നത് .
.സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളെയും ദുഷ്‌ചെയ്തികളെയും
തുറന്ന് കാട്ടുന്നതോടൊപ്പം യുഡി എഫ് അധികാരത്തില്‍
വരുമ്പോള്‍ ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന
കാര്യങ്ങളെക്കുറിച്ചുള്ള ഒരു പോ സീറ്റീവ് കാംപെയിനും ഞങ്ങള്‍
ഇതിലൂടെ ലക്ഷ്യം വയ്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .