THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നിയമസഭാ തെരഞ്ഞെടുപ്പ്: മുന്‍പും വോട്ടു മറിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ബി.ജെ.പി

നിയമസഭാ തെരഞ്ഞെടുപ്പ്: മുന്‍പും വോട്ടു മറിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് ബി.ജെ.പി

തിരുവനന്തപുരം: മുന്‍ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ബി.ജെ.പി വോട്ട് മറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന നേതാവായ ഒ. രാജഗോപാല്‍ എം.എല്‍.എ. ഇടതുപക്ഷത്തിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് കരുതുമ്പോള്‍ വലതുപക്ഷത്തിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണം. അതിന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. ആ രീതിയില്‍ വോട്ട് ചെയ്യുന്ന ഏര്‍പ്പാട് നമ്മള്‍ കുറെ കാലം ഒക്കെ നോക്കി. പക്ഷെ അതല്ല ശരിയായ സമീപനമെന്നും രാജഗോപാല്‍ പറയുന്നു. 

ഇപ്പോള്‍ പാര്‍ട്ടിക്ക് മികച്ച സംഘടനാ സംവിധാനം ഉള്ളതിനാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നല്ല ടീമിനെ വാര്‍ത്തെടുക്കണം. അതിന് ജനങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്- ബി.ജെ.പി ധാരണയെന്ന് എല്‍.ഡി.എഫും, ബി.ജെ.പിയുമായി എല്‍.ഡി.എഫാണ് ധാരണയെന്ന് യു.ഡി.എഫും പരസ്പരം ആരോപിക്കുന്നതിനിടെയാണ് മുന്‍കാലങ്ങളില്‍ വോട്ട് മറിച്ചിരുന്നെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവു കൂടിയായ ഒ. രാജഗോപാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒ. രാജഗോപാല്‍ മത്സരിച്ച് ജയിച്ച മണ്ഡലമായ നേമം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ബി.ജെ.പിയില്‍ നിന്ന് കുമ്മനം രാജശേഖരന്‍ മത്സരിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments