THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19 വരെ പത്രിക നല്‍കാം. 20 ന് സൂക്ഷ്മ പരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം. 

നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായ എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങള്‍ അനുവദിക്കും. പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരാണാധികാരിക്ക് നല്‍കാം. കെട്ടിവയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി നല്‍കാം. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments