തിരുവനന്തപുരം: പ്രശസ്ത തമിഴ് നടന്‍ വിജയ്‌യുടെ പിതാവിന്റെ പരാതിയില്‍ നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ നല്‍കിയ കേസിലാണ് കോടതി ഉത്തരവിട്ടത്. ഇളയദളപതി വിജയെ മുഖ്യകഥാപാത്രങ്ങളാക്കി ഭരതന്‍ സംവിധാനം ചെയ്ത അഴകിയ തമിഴ്മഗന്‍ നിര്‍മ്മിച്ചത് സ്വര്‍ഗ്ഗചിത്ര അപ്പച്ചനായിരുന്നു.

കൂടാതെ ഈ സിനിമ റിലീസ് ചെയ്യുന്നതിന് വേണ്ടി എസ്എ ചന്ദ്രശേഖറിന്റെ കയ്യില്‍ നിന്ന് അപ്പച്ചന്‍ ഒരു കോടി രൂപ കടം വാങ്ങിക്കുകയും 15 ദിവസത്തിനകം തിരികെ തരാമെന്ന് പറയുകയും ചെയ്തിരുന്നു, എന്നാല്‍ പണം തന്നില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്.
