THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, December 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി സര്‍ക്കാരിനു കൈമാറും

നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി സര്‍ക്കാരിനു കൈമാറും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാങ്ങിയ വിവാദഭൂമി സര്‍ക്കാരിനു കൈമാറുമെന്നും ഇതുസംബന്ധിച്ച തീരുമാനം എടുത്തത് കുട്ടികളുടെ ആഗ്രഹപ്രകാരമാണെന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍. വസന്തയില്‍നിന്നു വാങ്ങി ഭൂമി നല്‍കാനുള്ള നീക്കം കുട്ടികള്‍ നിരസിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മാത്രമേ സ്വീകരിക്കൂവെന്നു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും വ്യക്തമാക്കുകയും ചെയ്തു.

adpost

രാവിലെ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ബോബി മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നു. ‘എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികള്‍ക്ക് ആ രേഖകള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈകൊണ്ട് ലഭിക്കണമെന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍ അത് കുട്ടികളുടെ ന്യായമായ ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നല്‍കുവാന്‍ ഏറെ അനുയോജ്യനുമാണ്.

adpost

അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ ഇക്കാര്യം ഞാന്‍തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു അപേക്ഷിക്കുവാന്‍ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരില്‍കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് തുടരുകയാണ്.’ ബോബി കുറിച്ചു.

അതേസമയം, ഭൂമി തന്റേതു തന്നെയെന്നും പട്ടയമുള്ള ഭൂമിയാണെന്നും ആവര്‍ത്തിച്ചു പരാതിക്കാരി വസന്ത രംഗത്തെത്തി. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയില്‍ ആണെന്നും കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചശേഷം ബോബി ചെമ്മണ്ണൂരിനു ഭൂമി നല്‍കാമെന്നും വസന്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com