പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിനിടെ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. റാന്നി ഇടയന്‍മുളയിലാണ് വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇടമുള സ്വദേശി മത്തായി (90) ആണ് വോട്ട് ചെയ്ത് പുറത്തിറങ്ങവേ മരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി സാംജി ഇടമുറിയുടെ മുത്തച്ഛനാണ്. മത്തായിക്ക് കോവിഡ് ലക്ഷണമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് പരിശോധന നടത്തിയതിന് ശേഷം മൃതദേഹം സംസ്‌കരിക്കും.

3,698 സ്ഥാനാര്‍ഥികളാണ് പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് . ഇവരെ തെരഞ്ഞെടുക്കാന്‍ 10,78,599 സമ്മതിദായകര്‍ ഇന്ന് ബൂത്തുകളിലെത്തുന്നു. നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി വാര്‍ഡുകളിലേക്ക് ആകെ 3,698 സ്ഥാനാര്‍ഥികളുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ 788 വാര്‍ഡുകളില്‍ 2,803 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 106 മണ്ഡലങ്ങളില്‍ 3,42 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളില്‍ 60 സ്ഥാനാര്‍ഥികളും നഗരസഭയുടെ 132 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 493 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു.

അതേസമയം, തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5 ജില്ലകളിലെ മിക്ക ബൂത്തുക ളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ആണ് ഉള്ളത്. ചിലയിടങ്ങളില്‍ യന്ത്ര ത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെടുകയുണ്ടായി. ആലപ്പുഴയില്‍ നാല് ബൂത്തുകളിലും, തിരുവനന്തപുരത്ത് പേട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ തകരാറായി. വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.