തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവേശനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഈ മാസം 15 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാത്തത് എന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.

അതേസമയം ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്ക് മുടക്കം വരില്ല. തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ എത്തി പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ കുറച്ച് ജീവനക്കാരെ മാത്രം നിലനിര്‍ത്തി നിത്യപൂജകള്‍ തുടരും.
