THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപൻ ബിജെപിയില്‍

പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപൻ ബിജെപിയില്‍

തിരുവനന്തപുരം :മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായി കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് കെ പ്രതാപന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് പ്രതാപന് ബിജെപി അംഗത്വം നല്‍കിയത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഇടംനേടിയയാളായിരുന്നു പ്രതാപന്‍. മുന്‍ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments