THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പിണറായി വിജയന്റെ കൈവശം പണമായി 10,000 രൂപ മാത്രം; മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ

പിണറായി വിജയന്റെ കൈവശം പണമായി 10,000 രൂപ മാത്രം; മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത്. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്. പിണറായിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 204048 രൂപയും ഭാര്യക്ക് 2976717 രൂപയുമുണ്ട്.

ധർമടം നിയമസഭാ മണ്ഡലത്തിലേക്ക് പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്. പിണറായിയുടെ കൈവശം പണമായി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണുള്ളത്. 3,30,000 രൂപയുടെ സ്വർണമാണ് ഭാര്യയ്ക്കുള്ളത്. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്.

മലയാളം കമ്യൂണിക്കേഷൻസിൽ പിണറായി വിജയന് 10,000 രൂപയുടെയും ഭാര്യയ്ക്ക് 20,000 രൂപയുടെയും ഓഹരിയാണുള്ളത്. 3 കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments