THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പി.സി ചാക്കോ എന്‍.സി.പിയിലേക്കോ ? ...

പി.സി ചാക്കോ എന്‍.സി.പിയിലേക്കോ ? കുടു മാറുന്ന ചാക്കോയുടെ ചരിത്രം

ശ്രീനി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും പിണങ്ങിയിറങ്ങിയ പി.സി ചാക്കോ ഇനി എങ്ങോട്ടു പോകും ?.. ബി.ജെ.പിയിലേക്ക് ഇല്ലെന്നു പറയുന്ന ചാക്കോ എന്‍.സി.പി പാളയത്തിലേക്കു കൂടു മാറുമെന്നാണു സൂചന. എന്നാല്‍, പ്രമുഖ നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ കാത്തിരിക്കുന്ന ബി.ജെ.പി ചാക്കോയെ ചാക്കിലാക്കുമോയെന്നു കാത്തിരുന്നു കാണേണ്ടിവരും. ഒരു പാര്‍ട്ടിയില്‍ നിന്നും ചാക്കോ പിണങ്ങി ഇറങ്ങുന്നത് ഇതാദ്യമായല്ലെന്നു ചരിത്രം പരിശോധിച്ചാല്‍ മനസിലാകും.  

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്കു കാരണമായതെങ്കിലും പാര്‍ട്ടിയിലെ കടുത്ത ഗ്രൂപ്പിസമാണ് രാജിക്ക് കാരണമെന്നാണ് പി.സി ചാക്കോ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ പടിയിറക്കം. എന്‍.സി.പി ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. 

ഇതാദ്യമായിട്ടല്ല, പാര്‍ട്ടികളില്‍ നിന്ന് പി.സി ചാക്കോ പിണങ്ങി പോകുന്നത്. കെ.എസ്.യുവിലൂടെയാണ് ചാക്കോ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും 1973-1975 കാലഘട്ടത്തില്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും 1975 മുതല്‍ 1979 വരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ, അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ചിക്കമംഗ്ലൂരില്‍ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ രാജിവച്ചു. 

1978 ല്‍ മുഖ്യമന്ത്രി പദം രാജി വെച്ച ആന്റണി ഏറെ വൈകാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എ) ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പില്‍ പി.സി ചാക്കോയും ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം പിന്നീട് കോണ്‍ഗ്രസ് (യു) എന്നറിയപ്പെട്ടു. ഇതിനിടെ ഡി. ദേവരാജ് അരസ് നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (അരസ്) എന്നറിയപ്പെട്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും രൂപികരിക്കപ്പെട്ടിരുന്നു. കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള പല പാര്‍ലമെന്റംഗങ്ങളും അരസിന്റെയൊപ്പം ചേരുകയുണ്ടായി. ശരദ് പവാറും, ദേവ് കാന്ദ് ബറുവയും, പ്രിയരഞ്ചന്‍ ദാസ് മുന്‍ഷിയും, കെ.പി. ഉണ്ണികൃഷ്ണനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

1979 ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്ത് എത്തിയ കോണ്‍ഗ്രസ് (യു) 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചു. 1980 ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ചാക്കോ 1980-1981 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി. നാലു മന്ത്രിമാര്‍ പാര്‍ട്ടിക്കുണ്ടായി. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, പി.സി.ചാക്കോ, എ.കെ.ശശീന്ദ്രന്‍, എ.സി.ഷണ്‍മുഖദാസ്, ടി.പി.പീതാംബരന്‍ തുടങ്ങിയവരായിരുന്നു നേതൃനിരയില്‍.

ഇതിനിടെ 1981-ല്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് (അരസ്) പാര്‍ട്ടി പ്രസിഡന്റായപ്പോള്‍ പാര്‍ട്ടിയുടെ പേര് കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) എന്നാക്കി മാറ്റി. 1982 ല്‍ ഇടത് മുന്നണിയില്‍ നിന്ന് എ.കെ ആന്റണി കോണ്‍ഗ്രസിലേക്ക് തിരികെ പോയെങ്കിലും പി.സി.ചാക്കോ, എ.സി.ഷണ്‍മുഖദാസ്, ടി.പി.പീതാംബരന്‍, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.സി.കബീര്‍, കെ.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ശരത് പവാറിന്റെ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ചേരുകയും ഇടതുമുന്നണിക്ക് പിന്തുണ തുടരുകയും ചെയ്തു. 

1982 മുതല്‍ 1986 വരെ കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റായി പി.സി ചാക്കോ പ്രവര്‍ത്തിച്ചു. ഇതിനിടെ 1984 ല്‍ ശരദ് ചന്ദ്ര സിന്‍ഹയുടെ നേതൃത്വത്തില്‍ ഒരു ഘടകം പാര്‍ട്ടിയില്‍ നിന്ന് വിഘടിച്ച് ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ശരദ് ചന്ദ്ര സിന്‍ഹ എന്ന കക്ഷി രൂപീകരിച്ചു. 1986 ല്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേരള ഘടകം ഇതിനെ ശക്തമായി എതിര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസ് എസ് ഈ ലയനത്തെ തള്ളിക്കളയുകയായിരുന്നു. 

ലയന വിരുദ്ധരുടെ ഒരു അഖിലേന്ത്യാ തല ഗ്രൂപ്പ് ഉണ്ടാക്കാനും എന്തുകൊണ്ട് കോണ്‍ഗ്രസുമായി ലയിക്കരുത് എന്ന് അഖിലേന്ത്യാ നേതാക്കളെ ബോധ്യപ്പെടുത്താനുമായി പി.സി ചാക്കോയേ കേരളത്തിലെ കോണ്‍ഗ്രസ് (എസ്) ഘടകം ചുമതലപ്പെടുത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് (എസ്) അഖിലേന്ത്യാ യോഗം ലയനം അംഗീകരിക്കുകയും പി.സി ചാക്കോ ശരത്പവാറിനൊപ്പം കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു. തുടര്‍ന്ന് 1991 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് പി.സി ചാക്കോ ആദ്യമായി ലോക്‌സഭാംഗമായി. 1996ല്‍ മുകുന്ദപുരത്ത് നിന്നും 1998ല്‍ ഇടുക്കിയില്‍ നിന്നും വീണ്ടും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

ഇതിനിടെ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായും ലോക്സഭയില്‍ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തെ ചൂണ്ടിക്കാട്ടി ശരത് പവാര്‍ എന്‍.സി.പി എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്)  ശരദ് ചന്ദ്ര സിന്‍ഹ വിഭാഗവും എന്‍.സി.പിയില്‍ ലയിച്ചു. എന്നാല്‍ പി.സി ചാക്കോ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നിന്നു. തുടര്‍ന്ന് 1999 ല്‍ നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ സി.പി.എമ്മിന്റെ കെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. പിന്നീട് 2009 ല്‍ വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ല്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച് ഇന്നസെന്റിനോട് തോല്‍ക്കുകയായിരുന്നു.

2019 ല്‍ താന്‍ മത്സരിക്കാനില്ലെന്ന് പി.സി ചാക്കോ വ്യക്തമാക്കുകയായിരുന്നു. പിന്നീട് 2020 ല്‍ ഡെല്‍ഹിയുടെ ചുമതല പി.സി ചാക്കോയ്ക്ക് ആയിരുന്നു. എന്നാല്‍ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്ന് പരസ്യമായി പി.സി ചാക്കോ പറയുകയും കനത്ത തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാരന്‍ അഹമ്മദ് പട്ടേല്‍ ആയിരിക്കുമെന്നും പി.സി ചാക്കോ പറഞ്ഞിരുന്നു. താന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നും ചാക്കോ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഫലം  വന്നതോടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചാക്കോ സ്ഥാനം ഒഴിയുകയും ചെയ്തു. തിരികെ കേരളത്തില്‍ എത്തിയ ചാക്കോയെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള നിര്‍ണായക തീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ചാക്കോ പാര്‍ട്ടി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments