THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പി സി തോമസ് എന്‍ഡിഎ വിട്ടു; ജോസഫ് വിഭാഗം പി സി തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കും

പി സി തോമസ് എന്‍ഡിഎ വിട്ടു; ജോസഫ് വിഭാഗം പി സി തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കും

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, പി സി തോമസിന്‍റെ പാർട്ടിയിൽ ലയിക്കും. പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. അങ്ങനെയെങ്കില്‍ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. 
കഴിഞ്ഞ ദിവസം വരെ പി സി തോമസ് എന്‍ഡിഎ പരിപാടികളിലെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ എന്‍ഡിഎ വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ലയന തീരുമാനം ഉണ്ടായത്. ഇന്ന് കടത്തുരുത്തിയില്‍ നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനിലായിരിക്കും ലയന പ്രഖ്യാപനം. ജോസഫ് വിഭാഗത്തെ സംബന്ധിച്ച് കോടതി വിധിയോടെ രണ്ടില ചിഹ്നം കൈവിട്ടുപോയിരുന്നു. പി സി തോമസ് വിഭാഗവുമായി ലയിക്കുന്നതോടെ ചിഹ്ന പ്രശ്നത്തിന് പരിഹാരമാകും. പി സി തോമസിന്‍റെ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നമായ കസേര ലഭിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments